ഏതാനും മത്സരങ്ങള്‍ മുമ്പേ ഇത് പോലെ ജയിച്ച് തുടങ്ങിയിരുന്നുവെങ്കിൽ കാര്യങ്ങള്‍ എളുപ്പമായേനെ – എംഎസ് ധോണി

Chennaisuperkings

വിദൂരമായ പ്ലേ ഓഫ് സാധ്യത ബാക്കിയുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇപ്പോള്‍ കളിക്കുന്നത് പോലെ നേരത്തെ കളിച്ച് ജയിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകുമായിരുന്നുവെന്ന് പറഞ്ഞ് എംഎസ് ധോണി. ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കുകയും മറ്റു മത്സരഫലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുകയും ചെയ്താൽ ഐപിഎലില്‍ പ്ലേ ഓഫിലേക്ക് ഇനിയും ചെന്നൈയ്ക്ക് കടക്കാനാകും.

പെര്‍ഫക്ട് ഗെയിമിന്റെ ഉദാത്തമായ ഉദാഹരണം ആയിരുന്നു ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള വിജയം എന്നും എംഎസ് ധോണി വ്യക്തമാക്കി.