മാര്‍ക്കീ താരങ്ങളിൽ ഇഷാന്‍ കിഷന്‍ ഇല്ലാത്തതിനാൽ തന്നെ ഏറ്റവും അധികം തുക ലഭിയ്ക്കുക ശ്രേയസ്സ് അയ്യര്‍ക്കാവും – ആകാശ് ചോപ്ര

ഇഷാന്‍ കിഷന്‍ മാര്‍ക്കീ താരങ്ങളുടെ ലിസ്റ്റിലില്ലാത്തതിനാൽ തന്നെ ഈ പട്ടികയിൽ ഏറ്റവും അധികം തുക ലഭിയ്ക്കുക ശ്രേയസ്സ് അയ്യര്‍ക്കാവുമെന്ന് തനിക്ക് തോന്നുന്നുവെന്ന് പറഞ്ഞ് ആകാശ് ചോപ്ര. ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍ എന്നിവരടങ്ങിയ മാര്‍ക്കീ പട്ടികയിൽ പത്ത് താരങ്ങളെയാണ് ഐപിഎൽ ഗവേണിംഗ് കൗൺസിൽ ഉള്‍പ്പെടുത്തിയത്.

Ishankishan

ഇഷാന്‍ കിഷന്‍ ഉണ്ടായിരുന്നുവെങ്കില്‍ ചിലപ്പോള്‍ കിഷന്‍ ആകുമായിരുന്നു ഏറ്റവും അധികം താല്പര്യം ഈ ലിസ്റ്റിൽ സൃഷ്ടിക്കാനിടയുള്ളതെങ്കിലും താരമില്ലാത്തതിനാൽ തന്നെ ഇപ്പോള്‍ ഏറ്റവും സാധ്യത അയ്യര്‍ക്ക് തന്നെയാണ് എന്നും ചോപ്ര അഭിപ്രായപ്പെട്ടു.

Exit mobile version