അടുത്ത വര്‍ഷം ഈ സീസണിലെ പിഴവുകള്‍ തിരുത്തുവാന്‍ ശ്രമിക്കും- രോഹിത് ശര്‍മ്മ

ഐപിഎൽ പ്ലേ ഓഫ് കാണാതെ മടങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ ഈ വര്‍ഷത്തെ പിഴവുകള്‍ തിരുത്തിയുള്ള സമീപനം ആവും അടുത്ത വര്‍ഷത്തേതെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. എട്ട് മത്സരങ്ങള്‍ പരാജയപ്പെട്ട് തുടങ്ങിയ ടീമിന് രണ്ടാം പകുതിയിൽ മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുവാനായി എന്നാണ് തനിക്ക് തോന്നിയതെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി.

രാജസ്ഥാനെയും ഗുജറാത്തിനെയും അടുത്തടുത്ത മത്സരങ്ങളിൽ പരാജയപ്പെടുത്തി മുംബൈ പിന്നീട് ചെന്നൈയെ തോല്പിച്ച് അവരുടെ പ്ലേ ഓഫ് സ്വപ്നങ്ങളും ഡൽഹിയെ കീഴടക്കി അവരുടെ പ്ലേ ഓഫ് മോഹങ്ങളും തകര്‍ക്കുകയായിരുന്നു.

തുടക്കം മുംബൈയുടെ മോശമായിരുന്നുവെങ്കിലും ഡെവാള്‍ഡ് ബ്രെവിസും ഇഷാന്‍ കിഷനും തങ്ങളെ മികച്ച നിലയിലേക്ക് എത്തിക്കാനായെന്നും ഈ സീസണില്‍ പ്ലേ ഓഫ് എത്താനായില്ലെങ്കിലും ഇഷ്ടം പോലെ പോസിറ്റീവുകള്‍ ടീമിനുണ്ടെന്നത് നല്ല കാര്യമാണെന്നും രോഹിത് കൂട്ടിചേര്‍ത്തു.