Site icon Fanport

വേറെ ഏത് ടീം ആയിരുന്നെങ്കിലും പുറത്താക്കുമായിരുന്നു, സി എസ് കെയോട് നന്ദി പറഞ്ഞ് വാട്ട്സൻ

ഈ ലോകത്തിലെ വേറെ ഏത് ടീം ആയിരുന്നെങ്കിലും ഫോമില്ലാതെ വിഷമിച്ച തന്നെ പുറത്ത് ഇരുത്തുമായിരുന്നെന്ന് ചെന്നൈ ഓപ്പണർ ഷെയിൻ വാട്ട്സൻ. ഈ സീസണിൽ ആദ്യമായി ഫോമിലേക്ക് ഉയർന്ന താരം നേടിയ 96 റൺസിന്റെ പിൻബലത്തിലാണ് ഇന്നലെ ചെന്നൈ ഹൈദരാബാദിനെ മറികടന്ന് ജയം സ്വന്തമാക്കിയത്. മത്സര ശേഷം ക്യാപ്റ്റൻ ധോണിക്കും പരിശീലകൻ ഫ്ലെമിങ്ങിനും നന്ദി പറയാനും താരം മറന്നില്ല.

‘ധോണിയോടും ഫ്ലെമിങ്ങിനോടുമുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല, ലോകത്തിൽ ഞാൻ കളിച്ച വേറെ ഏത് ടീം ആയിരുന്നെങ്കിലും തന്നെ ഡ്രോപ്പ് ചെയ്യുമായിരുന്നു, പക്ഷെ അവർ എന്നിൽ വിശ്വസിച്ചു’ എന്നാണ് താരം മത്സര ശേഷം പ്രതികരിച്ചത്. ഇന്നിംഗ്സിന്റെ തുടക്കത്തിൽ ലഭിച്ച ഭാഗ്യവും തന്നെ ഏറെ സഹായിച്ചതായി താരം സമ്മതിച്ചു. വാട്ട്സന് പരമാവധി അവസരങ്ങൾ നൽകാൻ ടീം മാനേജ്മെന്റ് തയാറായിരുന്നു എന്ന് നേരത്തെ ധോണിയും സൂചന നൽകിയിരുന്നു.

Exit mobile version