Davidwarner

കൊൽക്കത്തയ്ക്കെതിരെ തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായില്ല, തന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി ഡേവിഡ് വാര്‍ണര്‍

ഡൽഹിയുടെ ഇതുവരെയുള്ള മത്സരങ്ങളിൽ ഡേവിഡ് വാര്‍ണര്‍ ആയിരുന്നു പ്രധാന സ്കോററെങ്കിലും താരത്തിന് തന്റെ സ്വതിസദ്ധമായ ശൈലിയിൽ ബാറ്റ് വീശുവാന്‍ സാധിച്ചിരുന്നില്ല. ഇന്നലെ കൊൽക്കത്തയ്ക്കെതിരെയുള്ള മത്സരത്തിൽ വാര്‍ണര്‍ 41 പന്തിൽ നിന്ന് 57 റൺസാണ് നേടിയത്.

ഇന്നലെ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് മുന്‍ മത്സരങ്ങളിൽ നിന്ന് ഭേദപ്പെട്ട നിലയിലായിരുന്നതിന് കാരണം ഇന്നലെ തുടരെ മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്ടമായില്ല എന്നത് കൊണ്ടാണ് എന്നായിരുന്നു വാര്‍ണറുടെ മറുപടി.

മുന്‍ മത്സരങ്ങളിൽ രണ്ടോവറിനിടയിൽ തന്നെ മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്ടമാകുമായിരുന്നുവെന്നും അത്തരം സന്ദര്‍ഭങ്ങളിൽ തനിക്ക് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒരിക്കലും ബാറ്റ് വീശുവാനാകില്ലെന്നും ഉത്തരവാദിത്വബോധത്തോടെ മാത്രമേ ആ ഘട്ടത്തിൽ ബാറ്റ് ചെയ്യാനാകുകയുള്ളുവെന്നും താന്‍ അതാണ് ചെയ്തതെന്നും വാര്‍ണര്‍ കൂട്ടിചേര്‍ത്തു.

Exit mobile version