Site icon Fanport

മധ്യ ഓവറുകള്‍ ടൈറ്റായി പന്തെറിയുകയായിരുന്നു തന്റെയും ചഹാറിന്റെയും ദൗത്യമെന്ന് ക്രുണാല്‍ പാണ്ഡ്യ

ഐപിഎലില്‍ മികച്ച സൂപ്പര്‍ ഓവര്‍ വിജയം കരസ്ഥമാക്കിയ മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍മാര്‍ക്ക് നല്‍കിയ ദൗത്യം മധ്യ ഓവറുകളില്‍ കണിശതയോടെ പന്തെറിയുകയെന്നതെന്ന് വെളിപ്പെടുത്തി ക്രുണാല്‍ പാണ്ഡ്യ. പാണ്ഡ്യയും രാഹുല്‍ ചഹാറും ചേര്‍ന്ന് 8 ഓവറില്‍ നിന്ന് 43 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് 2 വിക്കറ്റ് നേടിയത്. തന്നോടും ചഹാറിനോടും മധ്യ ഓവറുകളില്‍ ടൈറ്റായി എറിയണമെന്നാണ് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടത്. അത് തങ്ങള്‍ക്ക് പാലിക്കാനായെന്ന് വിശ്വസിക്കുന്നുവെന്ന് ക്രുണാല്‍ പറഞ്ഞു.

വാങ്കഡേയില്‍, സ്പിന്നറെന്ന നിലയില്‍ പന്തെറിയുക പ്രയാസമാണ്. ഒരേ പോലെ പന്തെറിഞ്ഞാല്‍ ബാറ്റ്സ്മാന്മാര്‍ അടിച്ച് പുറത്ത് കളയുവാന്‍ സാധ്യതയുണ്ടെന്നതിനാല്‍ പേസ് മാറ്റി പന്തെറിയുവാനാണ് താന്‍ ശ്രമിച്ചതെന്നും ക്രുണാല്‍ പാണ്ഡ്യ പറഞ്ഞു.

Exit mobile version