അല്പായുസ്സായി സഞ്ജുവിന്റെ ഓറഞ്ച് ക്യാപ്, ക്യാപ് സ്വന്തമാക്കി ഓവറുകള്‍ക്കകം അത് വാര്‍ണര്‍ക്ക് സ്വന്തം

ഡേവിഡ് വാര്‍ണര്‍ തുടര്‍ച്ചയായ തന്റെ രണ്ടാം അര്‍ദ്ധ ശതകം നേടിയപ്പോള്‍ സഞ്ജു സാംസണിനു നിതീഷ് റാണയില്‍ നിന്ന് സ്വന്തമാക്കിയ ഓറഞ്ച് ക്യാപ് നഷ്ടം. ആദ്യ മത്സരത്തില്‍ 85 റണ്‍സ് നേടിയ വാര്‍ണര്‍ ഇന്ന് തന്റെ വ്യക്തിഗത സ്കോര്‍ 48 റണ്‍സിലെത്തിയപ്പോളാണ് സഞ്ജുവിന്റെ 132 റണ്‍സിനെ മറികടന്നത്.

ശക്തമായ ബാറ്റിംഗ് തുടര്‍ന്ന വാര്‍ണര്‍ തന്റെ ശതകത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 37 പന്തില്‍ 69 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ ബെന്‍ സ്റ്റോക്സ് ആണ് പുറത്താക്കിയത്. 9 ഫോറും 2 സിക്സും അടങ്ങിയതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്സ്. 154 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ സ്വന്തമാക്കിയിട്ടുള്ളത്. തൊട്ടു പിന്നിലുള്ള സഞ്ജുവിനെക്കാള്‍ 22 റണ്‍സ് അധികം വാര്‍ണര്‍ സ്വന്തമാക്കിയിട്ടുണ്ട്.

മത്സരം ശേഷം മാത്രമേ വാര്‍ണര്‍ക്ക് തന്റെ ഓറഞ്ച് ക്യാപ് ലഭിയ്ക്കുകയുള്ളു.

Exit mobile version