Site icon Fanport

ആദ്യ ഓവറിൽ തന്നെ വിക്കറ്റ് കളയുന്നതിനെ വിമർശിച്ച് വാർണർ

ഇന്ന് നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിന്റെ ബാറ്റിംഗിനെ വിമർശിച്ച് ക്യാപ്റ്റൻ ഡേവിഡ് വാർണർ. “മൂന്ന് വിക്കറ്റ് നഷ്ടം, അതും പവർപ്ലേയിൽ. ഇത് അഞ്ചാമത്തെയോ ആറാമത്തെയോ തവണയാണ് ആദ്യ ഓവറിൽ തന്നെ ഞങ്ങൾക്ക് വിക്കറ്റ് നഷ്ടമാകുന്നത്. അത് ഞങ്ങളുടെ വിക്കറ്റുകൾ ഞങ്ങൾ വെറുതെ കളയുകയായിരുന്നു. വാർണർ പറഞ്ഞു. ഇന്ന് വാർണർ ഡക്കിൽ ആണ് പുറത്തായത്.

വാർണർ 23 05 11 00 38 06 927

ഞങ്ങൾ നന്നായി ബാറ്റു ചെയ്ത് തുടങ്ങേണ്ടതുണ്ട്. ഞങ്ങളുടെ ഒരു ബാറ്റേഴ്സ് ദീർഘനേരം ബാറ്റ് ചെയ്യേണ്ടതുണ്ട്. വാർണർ മത്സര ശേഷം പറഞ്ഞു. “മധ്യ ഓവറുകളിൽ ഞങ്ങൾക്ക് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ പോലും കഴിഞ്ഞില്ല. നല്ല പന്തുകൾ നിങ്ങളെ പുറത്താക്കുകയാണെങ്കിൽ, അത് വ്യത്യസ്തമാണ്. അല്ലാതെ വിക്കറ്റ് കളയുന്നത് ശരിയക്ക” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version