Site icon Fanport

വിറ്റ് പോകാതെ വിഷ്ണു വിനോദ്, യശസ്വി ജൈസ്വാളിനെയും അനുജ് റാവത്തിനെയും സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

മലയാളിത്താരം വിഷ്ണു വിനോദിന് ഐപിഎലില്‍ ആവശ്യക്കാരില്ല. അതേ സമയം യുവ താരം യശസ്വ ജൈസ്വാളിന് 2.40 കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ് എന്നിവരായിരുന്നു 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ സ്വന്തമാക്കുവാന്‍ ആദ്യം ലേലത്തിലുണ്ടായിരുന്നതെങ്കിലും അവസാനത്തോടെ 2.40 കോടി രൂപയ്ക്ക് താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കി.

കൊല്‍ക്കത്തയുടെ വെല്ലുവിളി അതിജീവിച്ചാണ് രാജസ്ഥാന്‍ 80 ലക്ഷത്തിന് അനുജ് റാവത്തിനെ സ്വന്തമാക്കിയത്. മറ്റൊരു മലയാളി താരം മിഥുന്‍ എസിനും ആവശ്യക്കാരുണ്ടായിരുന്നില്ല.

Exit mobile version