Picsart 24 05 04 21 10 13 177

വിരാട് കോഹ്ലി വീണ്ടും RCB ക്യാപ്റ്റൻ ആകണം എന്ന് ഹർഭജൻ

RCB-യുടെ ക്യാപ്റ്റൻ ആയി വിരാട് കോഹ്ലി എത്തണം എന്ന ആവശ്യവുമായി ഹർഭജൻ സിംഗ്. ഐപിഎൽ 2024 സീസൺ പ്ലേ ഓഫിലേക്ക് ആർ സി ബി യോഗ്യത നേടിയില്ലെങ്കിൽ വിരാട് കോഹ്‌ലിയെ ക്യാപ്റ്റനായി അവർ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് പറഞ്ഞു.

“അവർ യോഗ്യത നേടുന്നില്ലെങ്കിൽ, ഒരു ഇന്ത്യൻ താരത്തെ ക്യാപ്റ്റൻ ആയി നോക്കണം. എന്തുകൊണ്ട് വിരാട് കോഹ്‌ലിയെ ക്യാപ്റ്റനായി തിരികെ കൊണ്ടുവന്നുകൂടാ,” സ്റ്റാർ സ്‌പോർട്‌സ് പ്രസ് റൂമിൻ്റെ ഏറ്റവും പുതിയ എപ്പിസോഡിൽ ഹർഭജൻ സിംഗ് പറഞ്ഞു.

“ചെന്നൈയിൽ ധോണിക്ക് വളരെയധികം സ്വാധീനം ഉള്ളതു പോലെ, വിരാട് കോഹ്‌ലി ആർ സി ബിയിലും ഒരു വലിയ നേതാവാണ്, അവർക്ക് കളിക്കേണ്ട ക്രിക്കറ്റ് എന്താണെന്ന് അവർക്ക് അറിയാം. ഇപ്പോൾ അവർ വളരെയധികം ആക്രമണോത്സുകതയോടെയും വളരെയധികം ഉദ്ദേശ്യത്തോടെയുമാണ് ആർ സി ബി കളിക്കുന്നത്, അതാണ് വിരാട് കോഹ്‌ലി കൊണ്ടുവരുന്നത്. ഞാൻ വിരാട് കോഹ്ലി ടീമിനെ നയിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു” – ഹർഭജൻ പറഞ്ഞു

Exit mobile version