Vijayshankar

ഫോം തുടര്‍ന്ന് സായി സുദര്‍ശന്‍, താരത്തിന്റെ അര്‍ദ്ധ ശതകത്തിനൊപ്പം വെടിക്കെട്ട് ഫിഫ്റ്റിയുമായി വിജയ് ശങ്കര്‍

കൊൽക്കത്തയ്ക്കെതിരെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത് 204 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മന്‍ ഗില്ലും വൃദ്ധിമന്‍ സാഹയും(17) ചേര്‍ന്ന് 33 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ശേഷം 67 റൺസാണ് ഗിൽ – സായി കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്.

ശുഭ്മന്‍ ഗില്ലിനെയും(39) 38 പന്തിൽ അര്‍ദ്ധ ശതകം നേടിയ സായി സുദര്‍ശനെയും സുനിൽ നരൈന്‍ തന്നെയാണ് പുറത്താക്കിയത്. 53 റൺസാണ് സായി സുദര്‍ശന്‍ നേടിയത്. ഇതിനിടെ അഭിനവ് മനോഹറിന്റെ വിക്കറ്റ് സുയാഷ് ശര്‍മ്മ നേടി.

പിന്നീട് 24 പന്തിൽ 63 റൺസ് നേടിയ വിജയ് ശങ്കറിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ഗുജറാത്തിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. ശര്‍ദ്ധുൽ താക്കൂറിനെ അവസാന ഓവറിൽ മൂന്ന് സിക്സ് പറത്തിയാണ് വിജയ് ഗുജറാത്തിന്റെ സ്കോര്‍ 200 കടത്തിയത്.

സുനിൽ നരൈന്‍ ആണ് കൊൽക്കത്ത ബൗളിംഗിൽ തിളങ്ങിയത്.

Exit mobile version