രാജസ്ഥാൻ റോയൽസ് ബൗളിംഗ് വജ്രായുധമായി വരുണ്‍ ആരോണ്‍ എത്തും

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ബൗളിംഗ് വജ്രായുധമായി വരുണ്‍ ആരോണ്‍ എത്തും 2 കോടി നാൽപത് ലക്ഷം രൂപ നൽകിയാണ് താരത്തിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. കൗണ്ടിയിലും ആഭ്യന്തര ക്രിക്കറ്റിലും കാഴ്ച വെച്ച മികച്ച പ്രകടനമാണ് താരത്തിന് തുണയായത്.

അടിസ്ഥാന വില അൻപത് ലക്ഷമായിരുന്ന താരത്തിന് വേണ്ടി കടുത്ത പോരാട്ടമായിരുന്നു രാജസ്ഥാൻ റോയൽസും ഡൽഹി കാപ്പിറ്റൽസും നടത്തിയത്. ജയ്ദേവ് ഉനഡ്കടിനൊപ്പം വരുൺ ആരോണിനെയും ടീമിൽ എത്തിച്ച രാജസ്ഥാൻ ഇത്തവണ മറ്റ് ടീമുകളുടെ ബാറ്റ്‌സ്മാൻമാരുടെ ഉറക്കം കെടുത്തും.

Exit mobile version