ഉമേഷ് യാദവിനു നാല് വിക്കറ്റ്, പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് 171 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്‍ 2010ലെ കൊല്‍ക്കത്ത പഞ്ചാബ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 170/9 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചു. മികച്ച സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു സന്ദര്‍ശകരെ ഉമേഷ് യാദവ് എറിഞ്ഞ 18ാം ഓവറിലാണ് കൊല്‍ക്കത്തയ്ക്ക് കടിഞ്ഞാണിടാന്‍ സാധിച്ചത്. ഓപ്പണര്‍ മനന്‍ വോറ പതിവു പോലെ വേഗത്തില്‍ റണ്‍സ് കണ്ടെത്തിയപ്പോള്‍ ഹാഷിം അംല മെല്ലെയാണ് തുടങ്ങിയത്. വോറ നല്‍കിയ അവസരം സുനില്‍ നരൈന്‍ കളഞ്ഞത് കൊല്‍ക്കത്തയ്ക്ക് വിനയായി. അഞ്ചാം ഓവറില്‍ മനന്‍ വോറ(28) റണ്‍സ് നേടി പുറത്തായപ്പോള്‍ പഞ്ചാബ് സ്കോര്‍ 53 ആയിരുന്നു. മാര്‍കസ് സ്റ്റോയിനിസിനെ സുനില്‍ നരൈന്‍ പുറത്താക്കിയെങ്കിലും അംലയും(25) മാക്സ്വെല്ലും(28) ചേര്‍ന്ന് 31 റണ്‍സ് 15 പന്തില്‍ നേടി മത്സരം പഞ്ചാബിനു അനുകൂലമാക്കി. അംലയെ പുറത്താക്കി കോളിന്‍ ഗ്രാന്‍ഡോം ഐപിഎല്‍-ലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി.

തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ മാക്സ്വെല്ലിനെ ഉമേഷ് യാദവ്(28) പുറത്താക്കിയെങ്കിലും ഡേവിഡ് മില്ലറും(28) സാഹയും കൂടുതല്‍ അപകടകരമായ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ഉമേഷ് യാദവ് എറിഞ്ഞ 18ാം ഓവറാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. 3 ഓവറുകള്‍ അവശേഷിക്കേ 145/4 എന്ന നിലയിലായിരുന്നു പഞ്ചാബിനു വേണ്ടി സാഹയും മില്ലറും തകര്‍പ്പന്‍ ഫോമിലായിരുന്നു. ആദ്യ രണ്ട് പന്തുകളില്‍ സിക്സറും ബൗണ്ടറിയും നേടിയ മില്ലര്‍ പഞ്ചാബിനെ കൂറ്റന്‍ സ്കോറിലേക്ക് എത്തിയ്ക്കുമെന്ന് തോന്നിച്ചപ്പോളാണ് മൂന്നാം പന്തില്‍ മില്ലറെ(28) ഒരു മികച്ച ക്യാച്ചിലൂടെ മനീഷ് പാണ്ഡേ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തില്‍ സാഹയെ(28) കോളിന്‍ ഗ്രാന്‍ഡോം മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി. ഓവറിന്റെ അവസാന പന്തില്‍ അക്സര്‍ പട്ടേലിനെ പൂജ്യത്തിനു പുറത്താക്കിയപ്പോള്‍ ഉമേഷ് യാദവ് മത്സരത്തിലെ വിക്കറ്റ് നേട്ടം നാലാക്കി. തന്റെ നാലോവറില്‍ 33 റണ്‍സ് വിട്ടുകൊടുത്താണ് ഉമേഷ് നിര്‍ണ്ണായകമായ വിക്കറ്റുകള്‍ നേടിയത്.

അഞ്ചോളം ബാറ്റ്സ്മാന്മാര്‍ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും മികച്ചൊരു സ്കോറിലേക്ക് അവയെ ഉയര്‍ത്താന്‍ കഴിയാതെ പോയതാണ് പഞ്ചാബിനു തിരിച്ചടിയായത്. സുനില്‍ നരൈന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെങ്കിലും ഫീല്‍ഡിംഗ് പരിതാപകരമായിരുന്നു. ഉമേഷ് യാദവ് നാല് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വോക്സ് രണ്ട് വിക്കറ്റും നരൈന്‍ പിയുഷ് ചൗള കോളി‍ന്‍ ഡി ഗ്രാന്‍ഡോം എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.