അവസാനം വരെ മത്സരം കൊണ്ടുപോകാനാഗ്രഹിച്ചില്ല, അതിനാല്‍ ആക്രമിച്ച് കളിക്കുവാന്‍ ശ്രമിച്ചു, എന്നാലത് പാളിപ്പോയി

18 പന്തില്‍ നിന്ന് 19 റണ്‍സായിരുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബിനു ജയിക്കുവാന്‍ വേണ്ടിയിരുന്നത്. കൈവശം ഒമ്പത് വിക്കറ്റ്. എന്നാല്‍ മത്സരം ടീം ജയിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് കൂടി വീഴുകയും ചെയ്തു ഒരു പന്ത് അവശേഷിക്കെ മാത്രമാണ് ജയം കരസ്ഥമാക്കുവാന്‍ ആയത്. ആ സ്ഥിതിയില്‍ മത്സരം അവസാന ഓവറിലേക്ക് പോകാതിരിക്കുവാന്‍ വേണ്ടിയാണ് താന്‍ ആക്രമിച്ച് കളിച്ചതെന്ന് വ്യക്തമാക്കി മയാംഗ് അഗര്‍വാല്‍. എന്നാല്‍ തന്റെ ശ്രമം ഫലിച്ചിലെങ്കിലും അവസാനം രണ്ട് പോയിന്റുകള്‍ എളുപ്പത്തിലല്ലെങ്കിലും നേടാനായതില്‍ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു.

താനും രാഹുലും കര്‍ണ്ണാടകത്തിനു വേണ്ടി ബാറ്റ് ചെയ്തിട്ടുള്ളതാണ്. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് എപ്പോളും ഞങ്ങള്‍ ആഘോഷിക്കാറുണ്ട്. അവസാന ഓവറില്‍ 11 റണ്‍സ് പ്രതിരോധിക്കുവാന്‍ നബിയെ പോലെ പരിചയസമ്പന്നനായ ബൗളറാണ് പന്തെറിയാനെത്തിയതെങ്കിലും തങ്ങള്‍ക്ക് വിജയിക്കാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നും മയാംഗ് വ്യക്തമാക്കി.

Exit mobile version