Tilakverma

തകര്‍ന്ന മുംബൈയ്ക്ക് ആശ്വാസമായി തിലക് വര്‍മ്മ

മുംബൈയുടെ ടോപ് ഓര്‍ഡറിലെ വമ്പന്മാര്‍ തകര്‍ന്നപ്പോള്‍ ആശ്വാസമായി തിലക് വര്‍മ്മയുടെ ബാറ്റിംഗ്. താരം 46 പന്തിൽ പുറത്താകാതെ 84 റൺസ് നേടിയപ്പോള്‍ തന്റെ ആദ്യ ഐപിഎൽ മത്സരത്തിനിറങ്ങിയ നെഹാൽ വദേര 13 പന്തിൽ 21 റൺസ് നേടി. 20/3 എന്ന നിലയിലേക്കും 48/4 എന്ന നിലയിലേക്കും വീണ മുംബൈയെ അഞ്ചാം വിക്കറ്റിൽ 50 റൺസ് നേടി തിലക് – നെഹാൽ കൂട്ടുകെട്ട് ആണ് 98/5 എന്ന നിലയിലേക്ക് എത്തിച്ചത്.

മറുവശത്ത് വിക്കറ്റ് വീഴുമ്പോളും തിലക് വര്‍മ്മ യഥേഷ്ടം ബൗണ്ടറി കണ്ടെത്തിയപ്പോള്‍ 20 ഓവറിൽ മുംബൈ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടിയത്. ആര്‍സിബിയ്ക്കായി കരൺ ശര്‍മ്മ 2 വിക്കറ്റ് നേടി.

Exit mobile version