Site icon Fanport

ഇഷാന്ത് ശര്‍മ്മയ്ക്കും ജയ്ദേവ് ഉനഡ്കടിനും അടിസ്ഥാന വില മാത്രം, നുവാന്‍ തുഷാര ആര്‍സിബിയിലേക്ക്

ഐപിഎൽ ലേലത്തിന്റെ രണ്ടാം ദിവസം ഇഷാന്ത് ശര്‍മ്മയെയും ജയ്ദേവ് ഉനഡ്കടിനെയും അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കി ഫ്രാഞ്ചൈസികള്‍. ഇഷാന്ത് ശര്‍മ്മയെ ഗുജറാത്ത് 75 ലക്ഷത്തിനും ജയ്ദേവ് ഉനഡ്കടിനെ സൺറൈസേഴ്സ് 1 കോടി രൂപയ്ക്കും ആണ് സ്വന്തമാക്കിയത്.

ശ്രീലങ്കന്‍ താരം നുവാന്‍ തുഷാരയ്ക്കായി ആദ്യം ലേലം തുടങ്ങിയത് സൺറൈസേഴ്സും ആര്‍സിബിയും ആണെങ്കിലും ഒടുവിൽ രാജസ്ഥാന്‍ റോയൽസും രംഗത്തെത്തുകയായിരുന്നു. എന്നാൽ ഒടുവിൽ 1.60 കോടി രൂപയ്ക്ക് ആര്‍സിബി താരത്തെ സ്വന്തമാക്കിയത്.

Exit mobile version