Picsart 24 11 06 10 59 19 614

ഐ പി എൽ ലേലത്തിനായി രജിസ്റ്റർ ചെയ്യുന്ന ആദ്യ ഇറ്റാലിയൻ ക്രിക്കറ്റ് താരമായി തോമസ് ഡ്രാക്ക

24 കാരനായ ഇറ്റാലിയൻ ക്രിക്കറ്റ് താരം തോമസ് ജാക്ക് ഡ്രാക്ക ഐപിഎൽ 2025 മെഗാ ലേലത്തിന് രജിസ്റ്റർ ചെയ്യുന്ന ഇറ്റലിയിൽ നിന്നുള്ള ആദ്യ കളിക്കാരനായി. വലംകൈയ്യൻ മീഡിയം പേസറായ ഡ്രാക്ക, 2024 ജൂണിൽ ലക്സംബർഗിനെതിരായ മത്സരത്തിൽ ടി20 ഐയിൽ ഇറ്റലിക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. അതിനുശേഷം നാല് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റ് താരം വീഴ്ത്തി.

2024 ലെ ഗ്ലോബൽ ടി20 കാനഡയിലും അദ്ദേഹം ശ്രദ്ധ നേടി. അവിടെ ബ്രാംപ്ടൺ വോൾവ്‌സിനായി കളിച്ച് ആറ് മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റ് വീഴ്ത്തി. അദ്ദേഹത്തിൻ്റെ മികച്ച പ്രകടനം 2025 ILT20 സീസണിൽ മുംബൈ ഇന്ത്യൻസുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന MI എമിറേറ്റ്‌സിൽ സ്ഥാനം നേടി കൊടുത്തു. ഡ്രാക്കയുടെ കഴിവും ഫ്രാഞ്ചൈസി അനുഭവവും അദ്ദേഹത്തെ ഐപിഎൽ ലേലത്തിൽ ആകർഷകമായ ഒരു ഓപ്ഷനാക്കി മാറ്റും. ഐ പി എല്ലിൽ കളിക്കുന്ന ആദ്യ ഇറ്റാലിയൻ താരമായി മാറാൻ ഡ്രാകയ്ക്ക് ആകുമോ എന്നാണ് ക്രിക്കറ്റ് നിരീക്ഷകർ ഉറ്റു നോക്കുന്നത്‌

Exit mobile version