Picsart 23 04 23 01 09 59 387

റെക്കോർഡ് കുറിച്ച് സൂര്യകുമാർ യാദവ്

മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6,000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായി. പഞ്ചാബ് കിംഗ്‌സിനെതിരെ അർദ്ധ സെഞ്ച്വറി നേടിയാണ് സൂര്യകുമാർ ഈ നാഴികക്കല്ലിൽ എത്തിയത്. ടി20യിൽ പന്ത് നേരിട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് സൂര്യകുമാർ ഏറ്റവും വേഗത്തിൽ 6000 റൺസ് തികച്ച ഇന്ത്യൻ താരമായി മാറി.

ക്രിസ് ഗെയ്ൽ, ആന്ദ്രെ റസ്സൽ, ഗ്ലെൻ മാക്സ്വെൽ, കീറോൺ പൊള്ളാർഡ് എന്നിവർ മാത്രമാണ് സൂര്യകുമാറിനേക്കാൾ വേഗത്തിൽ ടി20 ക്രിക്കറ്റിൽ ഈ നാഴികക്കല്ലിലെത്തിയത്. സ്കൈ അടുത്ത കാലത്ത് ഫോമിൽ അല്ലായിരുന്നു എങ്കിലും പഞ്ചാബിനെതിരെ താരം പഴയ ഫോമിലേക്ക് തിരികെയെത്തുന്നത് കാണാൻ ആയി. ൽ

Suryakumar Yadav becomes the fastest Indian to 6000 T20 runs (by balls faced).

4017 – Suryakumar Yadav
4295 – Suresh Raina
4342 – KL Rahul
4392 – MS Dhoni
4501 – Dinesh Karthik

Exit mobile version