Picsart 23 05 13 00 18 53 553

“സൂര്യകുമാറിന് എതിരെ നെറ്റ്സിൽ ബൗൾ ചെയ്യുക പോലും പ്രയാസമാണ്”

സൂര്യകുമാർ യാദവിനെതിരെ ബൗളിംഗ് വളരെ ബുദ്ധിമുട്ടാണ് എന്ന് സഹ താരം ആകാശ് മധ്വാൾ പറഞ്ഞു. ഞാൻ വളരെ നല്ല ബാറ്റർമാർക്ക് എതിരെ ബൗൾ ചെയ്തിട്ടുണ്ട്, എന്നാൽ സൂര്യകുമാർ യാദവ് അസാധാര താരമാണ്‌. അവൻ നെറ്റ്സിൽ പരിശീലിക്കുന്ന ഷോട്ടുകൾ മൈതാനത്ത് കളിക്കുമ്പോഴും അത് പോലെ തന്നെ പുറത്തുവരുന്നു. അതിനാൽ അദ്ദേഹത്തിന് ബൗൾ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്, ഇന്നലെ നടന്ന മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ മധ്വാൾ പറഞ്ഞു.

പ്രാക്ടീസ് മത്സരങ്ങളിൽ പോലും അദ്ദേഹം ഇത്തരം ഷോട്ടുകൾ എങ്ങുനിന്നും പുറത്തെടുക്കുന്നു. അവനെപ്പോലെ ബാറ്റ് ചെയ്യുന്ന ഒരാളെ ഇതുവരെ കണ്ടിട്ടില്ല. ആകാശ് കൂട്ടിച്ചേർത്തു.

ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 27 റൺസിന് മുംബൈ ജയിച്ചപ്പോൾ സൂര്യകുമാർ ആയിരുന്നു ഹീറോ.താരം തന്റെ കന്നി ഐപിഎൽ സെഞ്ച്വറി ഇന്നലെ നേടി. ൽ 49 പന്തിൽ നിന്ന് 103 റൺസ് നേടി താരം പുറത്താകാതെ നിന്നു.

Exit mobile version