Picsart 23 10 21 23 12 29 094

സൂര്യകുമാർ ബാറ്റിംഗ് പുനരാരംഭിച്ചു, ഐ പി എൽ കളിക്കാൻ തയ്യാറാകുന്നു

ഐ പി എല്ലിന് മുമ്പ് സൂര്യകുമാർ ഫിറ്റ്നസ് വീണ്ടെടുക്കും. താരം ബാറ്റിങ് പുനരാരംഭിച്ചതായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സൂര്യകുമാർ അറിയിച്ചു.

2024 ജനുവരിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇതാദ്യമായാണ് മുംബൈ ഇന്ത്യൻസിൻ്റെ ബാറ്റിംഗ് താരം സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന് വലിയ ഊർജ്ജമാകും ഈ വാർത്ത.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 ഐ പരമ്പരയ്ക്ക് ശേഷം സൂര്യകുമാർ യാദവ് ക്രിക്കറ്റ് കളിച്ചിട്ടില്ല. 2023 ഡിസംബർ 14-ന് ജോഹന്നാസ്ബർഗിൽ ഫീൽഡ് ചെയ്യുന്നതിനിടെ യാദവിൻ്റെ കണങ്കാലിന് പരിക്കേറ്റിരുന്നു. സ്‌പോർട്‌സ് ഹെർണിയക്ക് ആയും കണങ്കാലിനായും രണ്ട് ശസ്ത്രക്രിയക്ക് സ്കൈ വിധേയനായിരുന്നു.

ഐ പി എല്ലിൽ ആദ്യ മത്സരം മുതൽ സൂര്യകുമാർ മുംബൈ ഇന്ത്യൻസിനൊപ്പം ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Exit mobile version