sky

സൂര്യകുമാർ യാദവിന് ഫിറ്റ്നസ് ക്ലിയറൻസ് കിട്ടിയില്ല, IPL ആദ്യ മത്സരം നഷ്ടമാകും

ഐ പി എല്ലിൽ സൂര്യകുമാർ യാദവ് ആദ്യ മത്സരത്തിൽ ഉണ്ടാകില്ല. താരം ബാറ്റിങ് പുനരാരംഭിച്ചു എങ്കിലും മുംബൈ ഇന്ത്യൻസിന്റെ ആദ്യ രണ്ട് മത്സരങ്ങൾ കളിക്കാൻ സൂര്യകുമാറിന് ആകില്ല എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് എൻ സി എയിൽ നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ സൂര്യകുമാർ പരാജയപ്പെട്ടു. മാർച്ച് 24ന് ഗുജറാത്ത് ടൈറ്റൻസിന് എതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം. ആ മത്സരം നഷ്ടമാകും എന്ന് ഉറപ്പായി.

27ആം തീയതി നടക്കുന്ന സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരവും സൂര്യക്ക് നഷ്ടമാകും എന്നാണ് സൂചന. ഈ ആഴ്ച ഒരു ഫിറ്റ്നസ് ടെസ്റ്റ് കൂടെ നടക്കും.

2024 ജനുവരിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇതുകരെ സ്കൈ ക്രിക്കറ്റ് കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 ഐ പരമ്പരയ്ക്ക് ശേഷം സൂര്യകുമാർ യാദവ് ക്രിക്കറ്റ് കളിച്ചിട്ടില്ല. 2023 ഡിസംബർ 14-ന് ജോഹന്നാസ്ബർഗിൽ ഫീൽഡ് ചെയ്യുന്നതിനിടെ യാദവിൻ്റെ കണങ്കാലിന് പരിക്കേറ്റിരുന്നു. സ്‌പോർട്‌സ് ഹെർണിയക്ക് ആയും കണങ്കാലിനായും രണ്ട് ശസ്ത്രക്രിയക്ക് സ്കൈ വിധേയനായിരുന്നു.

Exit mobile version