ഐപിഎല്ലിലും തലൈവർ മാനിയ, ചെപ്പോക്കിൽ ആരാധകർക്കിടയിലിറങ്ങി രജനികാന്ത്

ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണ് ആവേശകരമായ തുടക്കം. ചെപ്പോക്കിൽ അറുപതിനായിരത്തോളം വരുന്ന കാണികൾക്ക് ആഘോഷരാവായിരുന്നു ഇന്ന്. എന്നാൽ ഇരട്ടിമധുരമെന്നവണ്ണം സൂപ്പർ സ്റ്റാർ രജനികാന്ത് ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിൽ പങ്കെടുക്കാനെത്തി. ചെന്നൈ -ബെംഗളൂരു മത്സരത്തിനിടെയിൽ ആരാധകർക്കിടയിലൂടെ നടന്നാണ് കാണികൾക്ക് ഇരട്ടി ആവേശമായി തലൈവർ മാറിയത്.

സൂപ്പർ താരം ഗാലറിയിൽ എത്തിയത് സമൂഹമാധ്യമങ്ങളിലും വൈറലായി. ഇതാദ്യമായല്ല വെള്ളിത്തിരയിലെ നക്ഷത്രങ്ങൾ ഐപിഎൽ വേദികളിൽ എത്തുന്നതെങ്കിലും സൂപ്പർ സ്റ്റാറിന്റെ വരവ് ചെന്നൈ ആരാധകർക്ക് ആവേശമായി. മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലെ തകർത്ത് ആധികാരികമായ ജയം ചെന്നൈ സൂപ്പർ കിങ്‌സ് നേടി. ബെംഗളൂരുവിലെ ചെറിയ സ്‌കോറിൽ ഒതുക്കാൻ ചെന്നൈക്കായിരുന്നു. 71 റണ്‍സിന്റെ വിജയം ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 17.4 ഓവറില്‍ മറികടന്നു.

Exit mobile version