സണ്‍റൈസേഴ്സിനു ഇത് ആദ്യാനുഭവം, നൂറ് റണ്‍സിനുള്ളില്‍ പുറത്താകുന്നത് ഇതാദ്യമായി

ഐപിഎലില്‍ ഏറ്റവും കുറഞ്ഞ സ്കോറില്‍ ഔട്ട് ആയതില്‍ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന ബഹുമതി ഇതുവരെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനായിരുന്നു. ഐപിഎലില്‍ ടീമിന്റെ ഏറ്റവും മോശം സ്കോര്‍ ഇതുവരെ 113 റണ്‍സിനു മുംബൈ ഇന്ത്യന്‍സിനെതിരെ 2015ല്‍ ഹൈദ്രാബാദില്‍ വെച്ച് ഓള്‍ഔട്ട് ആയതായിരുന്നു. ഐപിഎല്‍ കളിച്ചിട്ടുള്ള 13 ടീമുകളില്‍ ഇതായിരുന്നു ഇതുവരെ ടീമുകളുടെ കുറഞ്ഞ സ്കോറുകളില്‍ ഏറ്റവും ഉയര്‍ന്നതായിരുന്നു.

എന്നാല്‍ ഇന്നലെ 96 റണ്‍സിനു ഓള്‍ഔട്ട് ആയതോടെ സണ്‍റൈസേഴ്സിന്റെ ഈ റെക്കോര്‍ഡ് കൈമോശം വരികയും ടീം നൂറ് റണ്‍സില്‍ താഴെ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഇതാദ്യമായി ഓള്‍ഔട്ട് ആവുകയും ചെയ്തു.

ഐപിഎലില്‍ നൂറില്‍ താഴെ സ്കോറിനു പുറത്താകാത്ത മറ്റു രണ്ട് ടീമുകള്‍ ഗുജറാത്ത് ലയണ്‍സും റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സുമാണ്. 104 റണ്‍സിനു പുറത്തായതാണ് ഗുജറാത്തിന്റെ മോശം പ്രകടനമെങ്കില്‍ റൈസിംഗ് പൂനെയുടെ ഏറ്റവും കുറഞ്ഞ സ്കോര്‍ 108 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ ഈ ഫ്രാഞ്ചൈികള്‍ക്ക് രണ്ട് വര്‍ഷത്തെ കാലാവധി മാത്രമേ ഐപിഎലില്‍ ഉണ്ടായിരുന്നുള്ളു.

Exit mobile version