Picsart 24 05 06 11 43 59 937

സുനിൽ നരെയ്ൻ ഒരു ശരിയായ ബാറ്റർ ആയി മാറി എന്ന് ബ്രെറ്റ് ലീ

സുനിൽ നരെയ്ൻ ഇപ്പോൾ ശരിയായ ഒരു ബാറ്ററായി മാറിയെന്ന് ബ്രെറ്റ് ലീ. നരെയ്ൻ ഇന്നലെ ലഖ്നൗവിന് എതിരെ 39 പന്തിൽ 81 റൺസ് നേടിയിരുന്നു. ഐപിഎല്ലിൽ ഈ സീസണിൽ 4 50+ സ്‌കോറുകൾ നരെയ്ൻ നേടിയിട്ടുണ്ട്. ഇതോടെ 11 മത്സരങ്ങളിൽ നിന്ന് 461 റൺസുമായി അദ്ദേഹം ഓറഞ്ച് ക്യാപ് സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്തെത്തി.

“നിങ്ങൾ ഈ സീസൺ തുടങ്ങും മുമ്പ് നരെയ്ൻ ഇങ്ങനെ ഒരു ഇന്നിംഗ്സ് കളിക്കുമെന്ന് ആരോടെങ്കിലും പറയുകയും അവൻ ഇപ്പോൾ ഓറഞ്ച് ക്യാപ്പ് സ്റ്റാൻഡിംഗിൽ മൂന്നാമത് നിൽക്കുന്ന ഒരു സ്ക്രീൻഷോട്ട് കാണിക്കുകയും ചെയ്താൽ ആരും വിശ്വസിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിംഗിന്റെ മുഴുവൻ ക്രെഡിറ്റ് അദ്ദേഗത്തിന് തന്നെയാണ്.” ബ്രെറ്റ് ലീ പറഞ്ഞു.

“നരെയ്ൻ ഒരു ടോപ്പ് ഓർഡറിൽ ഇറങ്ങുന്ന പവർ ഹിറ്റർ സ്ലോഗർ എന്നതിക് നിന്ന് മാറി ഇപ്പോൾ ഒരു ശരിയായ ബാറ്ററായിരിക്കുകയാണ്” ലീ പറഞ്ഞു.

Exit mobile version