Picsart 23 04 12 16 21 57 456

ആഷസിന് ഫിറ്റ് ആവുക ആണ് പ്രധാനം എന്ന് സ്റ്റോക്സ്

ആഷസിനായി ഫിറ്റ്നസ് നിലനിർത്തുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യം എന്നും ഐ പി എൽ അല്ല പ്രധാനം എന്നും ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. 2023ലെ ഐ‌പി‌എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി കളിക്കാൻ താൻ തിരക്കുകൂട്ടുന്നില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പറഞ്ഞു. ഇടത് കാൽമുട്ടിന് പരിക്ക് ആയതിനാൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അവസാന മത്സരത്തിൽ സ്റ്റോക്സ് കളിച്ചിരുന്നില്ല. ഇന്ന് നടക്കുന്ന രാജസ്ഥാനെതിരായ മത്സരം കളിക്കുന്നതും സംശയമാണ്.

കഴിഞ്ഞ മാസം ഞാൻ കഠിനാധ്വാനം ചെയ്‌താണ് ഇപ്പോൾ ഉള്ള ഫിറ്റ്നസിൽ ഞാൻ എത്തിയത്. കാൽമുട്ടിനെ പരിക്ക് മാറിയിട്ടുണ്ട്. എന്നാൽ ഞാൻ സ്വയം തിരക്കുകൂട്ടാൻ പോകുന്നില്ല, ആഷസിലെ നാലാമത്തെ സീമർ എന്ന നിലയിൽ എന്റെ റോൾ നിറവേറ്റാൻ കഴിയുമെന്ന് ഉറപ്പാക്കുക എന്നതാണ് പ്രധാന മുൻഗണന, സ്റ്റോക്സ് കൂട്ടിച്ചേർത്തു.

Exit mobile version