മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാനാവാത്തതിൽ നിരാശ : സ്റ്റീവ് സ്മിത്ത്

ഡൽഹി ക്യാപിറ്റൽസ് സ്കോർ ചേസ് ചെയ്യുമ്പോൾ മികച്ച തുടക്കം ലഭിച്ചിട്ടും ജയിക്കാനാവാത്തതിൽ നിരാശയുണ്ടെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. കൂട്ടുകെട്ടുകൾ വലിയ സ്കോറുകളായി ഉയർത്താൻ ബാറ്റ്സ്മാൻമാർക്ക് കഴിഞ്ഞില്ലെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിനെ രാജസ്ഥാൻ റോയൽസ് 161ന് ഒതുക്കിയെങ്കിലും രാജസ്ഥാൻ റോയൽസിന്റെ സ്കോർ 148ൽ ഒതുക്കി ഡൽഹി ക്യാപിറ്റൽസ് 13 റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ അനായാസം രാജസ്ഥാൻ റോയൽസ് ജയം സ്വന്തമാക്കുമെന്ന് തോന്നിച്ച സമയത്താണ് കാഗിസോ റബാഡയുടെയും അൻ‌റിക് നോർ‌ട്ട്ജെയുടെയും ബൗളിംഗ് മികവിൽ ഡൽഹി വിജയം പിടിച്ചെടുത്തത്.

രാജസ്ഥാൻ ബൗളർമാർ മികച്ച രീതിയിൽ ബൗൾ ചെയ്‌തെന്നും എന്നാൽ ചില ബാറ്റ്സ്മാൻമാർ കുറച്ചുകൂടെ മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുക്കണമായിരുന്നെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. ബെൻ സ്റ്റോക്‌സും ജോസ് ബട്ലറും തമ്മില്ലുള്ള ഓപ്പണിങ് കൂട്ടുകെട്ട് രാജസ്ഥാൻ റോയൽസിന് മികച്ച തുടക്കമാണ് നൽകിയതെന്നും ഒരു താരവും 50-60 റൺസുകൾ എടുക്കാതെ പുറത്തായത് തിരിച്ചടിയായെന്നും സ്മിത്ത് പറഞ്ഞു.

Exit mobile version