ധോണിയ്ക്ക് കീഴിൽ വീണ്ടും ചെന്നൈ ഇറങ്ങുന്നു, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് സൺറൈസേഴ്സ്

ഐപിഎലില്‍ ക്യാപ്റ്റന്‍സി മാറ്റത്തിന് ശേഷമുള്ള ആദ്യ മത്സരത്തിന് ചെന്നൈ ഇറങ്ങുന്നു. ഇന്ന് സൺറൈസേഴ്സിനെതിരെയുള്ള മത്സരത്തിൽ എംഎസ് ധോണിയുടെ നേതൃത്വത്തി. ഇറങ്ങുന്ന ടീമിന് ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യും. സൺറൈസേഴ്സ് നായകന്‍ കെയിന്‍ വില്യംസൺ ആണ് മത്സരത്തിൽ ടോസ് നേടിയത്.

കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെതിരെ തോല്‍വിയേറ്റ് വാങ്ങിയ ടീമിൽ മാറ്റമൊന്നുമില്ലാതെയാണ് സൺറൈസേഴ്സ് ഇന്നിറങ്ങുന്നത്. ചെന്നൈ നിരയിൽ ഡ്വെയിന്‍ ബ്രാവോയും ശിവം ഡുബേയും ടീമിൽ നിന്ന് പുറത്ത് പോകുമ്പോള്‍ ഡെവൺ കോൺവേയും സിമര്‍ജീത് സിംഗും ടീമിലേക്ക് എത്തുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Robin Uthappa, Devon Conway, Ambati Rayudu, Simarjeet Singh, Ravindra Jadeja, MS Dhoni(w/c), Mitchell Santner, Dwaine Pretorius, Mukesh Choudhary, Maheesh Theekshana

സൺറൈസേഴ്സ്: Abhishek Sharma, Kane Williamson(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Washington Sundar, Marco Jansen, Bhuvneshwar Kumar, Umran Malik, T Natarajan

Exit mobile version