ചാമ്പ്യന്‍പട്ടം നിലനിര്‍ത്താനായി സൺറൈസേഴ്‌സ്

സൺറൈസേഴ്‌സ് ഹൈദരാബാദ് ഐ പി എൽ പത്താം എഡിഷനിൽ കളത്തിൽ ഇറങ്ങുന്നത് കിരീടം നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആണ്. പണക്കിലുക്കത്തിലും ആരാധക പിന്തുണയിലും ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗിൽ ജേതാക്കൾ കിരീടം നിലനിർത്തിയിട്ടുളത് ഇതിനു മുന്നേ ഒരു തവണ മാത്രമാണ്. അപ്രവചനീയതായാണ് ലീഗിന്റെ മുഖമുദ്ര. ഓസ്‌ട്രേലിയൻ സൂപ്പർതാരം ഡേവിഡ് വാർണർ പട നയിക്കുന്ന ഹൈദരാബാദ് സംഘത്തിന് കഴിഞ്ഞ തവണത്തെ കിരീട നേട്ടം പകർന്നു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. കലാനിധി മാരന്റെ ഉടമസ്ഥതയിൽ ഉള്ള ടീമിന്റെ ഹോം ഗ്രൗണ്ട് രാജീവ് ഗാന്ധി സ്റ്റേഡിയം ആണ്. ഏപ്രിൽ 5നു ബാംഗ്ലൂർ ആയിട്ടാണ് ആദ്യ മത്സരം.

കഴിഞ്ഞ വർഷത്തെ ടീമിലേ പ്രധാന കളിക്കാരെ എല്ലാം തന്നെ നിലനിർത്തിയ ഹൈദരാബാദ് ഈ വര്ഷം ലേലത്തിൽ രണ്ടു അഫ്ഗാൻ കളിക്കാരെ സ്വന്തമാക്കിയാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. സ്പിന്നർ റാഷിദ് ഖാനെ 4 കോടിക്കും ഓൾറൗണ്ടർ മുഹമ്മദ് നബിയെ 30 ലക്ഷത്തിനും ആണ് ഹൈദരാബാദ് തങ്ങളുടെ കൂടാരത്തിൽ എത്തിച്ചത്. ക്രിസ് ജോർദാൻ, ബെൻ ലൗലിൻ, മുഹമ്മദ് സിറാജ്, ഏകാലവ്യ, പ്രവീൺ ടാമ്പേ, തന്മയ് അഗർവാൾ എന്നിവരേയും സൺ റൈസേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.

നായകൻ ഡേവിഡ് വാർണർ തന്നെയായിരിക്കും ഇക്കുറിയും ഹൈദരാബാദ് ബാറ്റിംഗ് നിരയുടെ കുന്തമുന. കഴിഞ്ഞ വട്ടം 848 റൺസ് അടിച്ചു കൂട്ടിയ വാർണറുടെ ഈ കഴിഞ്ഞ ബോർഡർ ഗാവസ്‌കർ സീരീസിലെ മോശം ഫോം ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്ത്യൻ ടീമിലേക്കു തിരിച്ചു വരവിനു ശ്രെമിക്കുന്ന ശിഖർ ധവാന് ആണ് വാർനെറുടെ ഓപ്പണിങ് പങ്കാളി. ഇരുവരും ഫോം കണ്ടെത്തുകയാണെങ്കിൽ സൺറൈസേഴ്സിനു കാര്യങ്ങൾ എളുപ്പമാകും. മധ്യനിരയിൽ വെറ്ററൻ താരം യുവരാജ് സിംഗ്, വിക്കറ്റ് കീപ്പർ നാമം ഓജ എന്നിവർ ആയിരിക്കും പ്രധാന ആകർഷണം. കൈന് വില്യംസന്,ഓൾ റൗണ്ടർമാരായ മോസസ് ഹെന്രിക്‌സ്, ബെൻ കട്ടിങ്, മുഹമ്മദ് നബി ,യുവതാരങ്ങളായ റിക്കി ഭുവി, ബിപുൽ ശർമ്മ, വിജയ് ശങ്കർ,തന്മയ് അഗർവാൾ തുടങ്ങി സൺറൈസേഴ്‌സ് ബാറ്റിംഗ് നിരക്കു കരുത്ത് പകരാൻ മികച്ച താരങ്ങൾ അനവധി ടീമിലുണ്ട്.

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ബൗളിംഗ് നിര സൺറൈസേഴ്സ് ആയിരുന്നു എന്ന് കണക്കുകൾ നോക്കിയാൽ മനസിലാകും. ഭുവനേശ്വർ കുമാർ, മുഷ്ടഫിഖുർ റഹ്മാൻ എന്നിവരായിരുന്നു കഴിഞ്ഞ വട്ടം മികച്ചു നിന്നത്. വെറ്ററൻ താരം ആശിഷ് നെഹ്റ, ബരീന്ദർ സ്റാൻ, ക്രിസ് ജോർദാൻ, അഭിമന്യു മിഥുൻ, ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ ലോക്കൽ ബോയ് മുഹമ്മദ് സിറാജ് തുടങ്ങിയവർ ഉൾപ്പെട്ട പേസ് നിര ഐ പി എല്ലിലെ ഏറ്റവും ശക്തം എന്ന് നിസംശയം പറയാം. അഫ്ഗാൻ താരം റാഷിദ് ഖാൻ ,വെറ്ററൻ പ്രവീൺ ടാമ്പേ എന്നിവർ ആണ് ടീമിലെ സ്പിന്നര്മാർ.കഴിഞ്ഞ സീസണിലെ പോലെ മൂന്ന് പേസ് ബൗളര്മാരും ഒരു സ്പിന്നറും ഉൾപ്പെട്ട ലൈൻ അപ്പ് ആയിരിക്കും ഹൈദരാബാദ് പരീക്ഷിക്കുക എന്നത് ഉറപ്പാണ്.

കോച്ച് ആയി ടോം മൂഡിയും മെന്റുരുടെ റോളിൽ വി വി എസ് ലക്ഷ്മണും സൺറൈസേഴ്സിന് നൽകിയ പിന്തുണ കഴിഞ്ഞ സീസണിൽ വളരെ വലുതായിരുന്നു. കഴിഞ്ഞ സീസണിലെ 17 താരങ്ങളെ നിലനിർത്തിയ അവർ ഇക്കുറിയും കിരീടത്തിൽ കുറഞ്ഞതൊന്നും ലക്‌ഷ്യം വെക്കില്ല എന്നുള്ളത് ഉറപ്പാണ്.