Heinrichklaasen

മൂന്ന് വിദേശ താരങ്ങളെ നിലനിര്‍ത്തി സൺറൈസേഴ്സ്, ക്ലാസ്സന് 23 കോടി

ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ് എന്നിവര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരം ഹെയിൻറിച്ച് ക്ലാസ്സനെയും നിലനിര്‍ത്തി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇവര്‍ക്കൊപ്പം ഇന്ത്യന്‍ യുവതാരങ്ങളായ അഭിഷേക് ശര്‍മ്മയെയും നിതീഷ് കുമാര്‍ റെഡ്ഡിയെയും ടീം നിലനിര്‍ത്തിയിട്ടുണ്ട്.

ഹെയിൻറിച്ച് ക്ലാസ്സനെ 24 കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയത്. പാറ്റ് കമ്മിന്‍സിന് 18 കോടിയും അഭിഷേക് ശര്‍മ്മയ്ക്കും ട്രാവിസ് ഹെഡിനും 14 കോടി രൂപയാണ് ഫ്രാഞ്ചൈസി നിലനിര്‍ത്തുന്നതിനായി നൽകിയത്.

നിതീഷ് കുമാര്‍ റെഡ്ഡി 6 കോടി രൂയ്ക്ക് ടീമിൽ നിലനിര്‍ത്തപ്പെട്ടു.

Exit mobile version