Travishead

ഇത് ചരിത്രം!!! ഐപിഎലിലെ ഏറ്റവും ഉയര്‍‍ന്ന സ്കോര്‍ നേടി സൺറൈസേഴ്സ്

മുംബൈ ഇന്ത്യന്‍സിനെതിരെ താണ്ഡവം ആടിയപ്പോള്‍ സൺറൈസേഴ്സ് നേടിയത് ചരിത്ര നിമിഷം. ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറിലേക്ക് ടീം എത്തിയപ്പോള്‍ ട്രാവിസ് ഹെഡ് തുടങ്ങി അഭിഷേക് ശര്‍മ്മ തുടര്‍ന്ന ഹെയിന്‍റിച്ച് ക്ലാസ്സന്‍ അവസാനിപ്പിച്ച ബാറ്റിംഗ് മികവാണ് ഇന്ന് 277 റൺസ് നേടി ചരിത്രം കുറിച്ചപ്പോള്‍ ഏവരും സാക്ഷ്യം വഹിച്ചത്.

2013ൽ പൂനെ വാരിയേഴ്സ് ഇന്ത്യയ്ക്കെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയ 263 റൺസെന്ന റെക്കോര്‍ഡ് നേട്ടത്തെയാണ് ഇന്ന് സൺറൈസേഴ്സ് മറികടന്നത്. 18 സിക്സുകള്‍ ഇന്നിംഗ്സിൽ പിറന്നപ്പോള്‍ അതിൽ ക്ലാസ്സനും അഭിഷേക് ശര്‍മ്മയും 7 എണ്ണം വീതം നേടി. ട്രാവിസ് ഹെഡ് 3 സിക്സിനും മാര്‍ക്രം ഒരു സിക്സും നേടി.

34 പന്തിൽ 80 റൺസ് നേടിയ ക്ലാസ്സന്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ 23 പന്തിൽ 63 റൺസ് നേടിയ അഭിഷേക് ശര്‍മ്മയ്ക്കായിരുന്നു ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ്. ഹെഡ് 24 പന്തിൽ 62 റൺസ് നേടിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം 28 പന്തിൽ 42 റൺസ് നേടി.

Exit mobile version