ഡൽഹി ക്യാപിറ്റൽസിനെ ബാറ്റിങിനയച്ച് സൺറൈസേഴ്സ് ഹൈദരാബാദ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ ബാറ്റിങിനയച്ചു. ഡൽഹിയിലെ ഫിറോസ് ഷാ കോട്ല മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ജയം ആണ് ഇരു ടീമുകളുടെയും ലക്ഷ്യം. ആദ്യ മത്സരം നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ട ഹൈദരാബാദ് പിന്നീട് നടന്ന രണ്ടു മത്സരങ്ങളും ജയിച്ച് വിജയക്കുതിപ്പ് തുടരുകയാണ്.

പിന്നീട്റോയൽ ടീമുകളെ വീഴ്ത്താൻ സൺ റൈസേഴ്‌സിനായി. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത ഡൽഹി ചെന്നൈ സൂപ്പർ കിങ്‌സിനോട് തോൽവി ഏറ്റുവാങ്ങി. എന്നാൽ കൊൽക്കത്ത നൈറ്റ റൈഡേഴ്‌സിന്റെ സൂപ്പർ ഓവറിൽ പിടിച്ച് കെട്ടിയതും ക്യാപിറ്റൽസാണ്. എന്നാൽ ഇന്നത്തെ ടീമിൽ സൺ റൈസേഴ്സ് ക്യാപ്റ്റൻ കെയിന്‍ വില്യംസണില്ല

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബൈര്‍സ്റ്റോ, മനീഷ് പാണ്ടേ, ദീപക് ഹൂഡ, വിജയ് ശങ്കര്‍, യൂസഫ് പത്താന്‍, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് നബി, സന്ദീപ് ശര്‍മ്മ, സിദ്ധാര്‍ത്ഥ് കൗള്‍

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ്സ് അയ്യര്‍, കോളിന്‍ ഇന്‍ഗ്രാം, ഋഷഭ് പന്ത്, കാഗിസോ റബാഡ,സന്ദീപ്, അക്‌സർ പട്ടേൽ, രാഹുൽ തേവതിയ, ഇഷാന്ത് ശർമ്മ,ക്രിസ് മോറിസ്

Exit mobile version