Picsart 24 04 05 22 40 15 414

സൺറൈസേഴ്സ് ഫയറാണ്!! CSK-യ്ക്ക് എതിരെ 6 വിക്കറ്റ് വിജയം

ചെന്നൈ സൂപ്പർ കിംഗ്സ് ഉയർത്തിയ 166 എന്ന വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് 19 ഓവറിലേക്ക് വിജയം പൂർത്തിയാക്കി. 6 വിക്കറ്റ് വിജയമാണ് സൺ റൈസേഴ്സ് നേടിയത്. സൺ റൈസേഴ്സിന്റെ സീസണിലെ രണ്ടാം വിജയമാണിത്. CSK-യുടെ രണ്ടാം പരാജയവും.

മികച്ച രീതിയിലാണ് സൺറൈസേശ്ഗ്സ് ചെയ്സ് ആരംഭിച്ചത്. അഭിഷേക് ശർമയും ട്രാവിസ് ഹെഡും ആക്രമിച്ചു കൊണ്ട് തന്നെ തുടങ്ങി. അവർ ആദ്യ 6 ഓവറിൽ തന്നെ 78 റൺസ് എടുത്തു. 8.5 ഓവറിലേക്ക് 100 റൺസും കടന്നു. അഭിഷേക് ശർമയാണ് കൂടുതൽ ആക്രമിച്ച് കളിച്ചത്‌. താരം 13 പന്തിൽ നിന്ന് 36 റൺസ് അടിച്ചു. നാല് സിക്സും മൂന്ന് ഫോറും താരം അടിച്ചു.

അഭിഷേക് പുറത്തായത്തിന് പിന്നാലെ മാക്രമും ട്രാവിസ് ഹെഡും ഒരുമിച്ചു. ട്രാവിസ് ഹെഡ് 24 പന്തിൽ നിന്ന് 31 റൺസ് എടുത്താണ് പുറത്തായത്. ഒരു സിക്സും മൂന്ന് ഫോറും ട്രാവിസ് അടിച്ചു. പിന്നെ മാക്രം കളി നിയന്ത്രിച്ചു. 36 പന്തിൽ നിന്ന് 50 എടുക്കാൻ മാക്രമിനായി. 4 ഫോറും ഒരു സിക്സും താരം അടിച്ചു.

മാക്രം പുറത്താകുമ്പോൾ സൺറൈസേഴ്സിന് ജയിക്കാൻ 36 പന്തിൽ നിന്ന് 34 റൺസ് മാത്രമെ വേണ്ടിയിരുന്നുള്ളൂ. പിന്നാലെ 19 പന്തിൽ നിന്ന് 18 റൺസ് എടുത്ത ശബാസും പുറത്തായി. എങ്കിലും സൺ റൈസേഴ്സ് സമ്മർദ്ദത്തിൽ ആയില്ല. 11 പന്തുകൾ ശേഷിക്കെ ക്ലാസനും നിതീഷും ചേർന്ന് സൺ റൈസേഴ്സിനെ ലക്ഷ്യത്തിൽ എത്തിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് (CSK) 20 ഓവറിൽ 165-5 റൺസ് മാത്രമെ നേടിയിരുന്നുള്ളൂ. ഓപ്പണർമാരായ രചിൻ രവീന്ദ്രയും ഋതുരാജ് ഗെയ്ക്വാദും നിരാശപ്പെടുത്തിയെങ്കിലും ശിവം ദൂബെ മികച്ച ഇന്നിംഗ്സ് ആണ് ചെന്നൈ സൂപ്പർ കിംഗ്സിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. അവസാന 7 ഓവറുകളിൽ 43 റൺസ് മാത്രമാണ് SRH വിട്ടു കൊടുത്തത്.

രചിൻ രവീന്ദ്ര 9 പന്തൽ പന്ത്രണ്ട് റൺസ് എടുത്തു പുറത്തായപ്പോൾ ഋതുരാജ് ഗെയ്ക്വാദ് 21 പന്തിൽ 26 റൺസ് ആണ്‌ എടുത്തത്. ഇതിനുശേഷം രഹാനെയും ദൂബെയും ചേർന്നപ്പോഴാണ് റണ്ണൊഴുകാൻ തുടങ്ങിയത്. ശിവം ദൂബെ 24 പന്തിൽ നിന്ന് 45 റൺസ് എടുത്തു. 4 സിക്സും 2 ഫോറും അടങ്ങുന്നതായിരുന്നു ദൂബെയുടെ ഇന്നിങ്സ്.

രഹാനെ 30 പന്തിൽ 35 റൺസ് എടുത്തും പുറത്ത് പോയി. ഈ രണ്ട് വിക്കറ്റുകൾ പോയതോടെ റൺ കണ്ടെത്താൻ ചെന്നൈ ബാറ്റർമാർ പ്രയാസപ്പെടുന്നത് കാണാൻ ആയി. ജഡേജയും മിച്ചലും ബൗണ്ടറി കണ്ടെത്താൻ പാടുപെട്ടപ്പോൾ ചെന്നൈയുടെ സ്കോർ 20 ഓവറിൽ 165-ൽ ഒതുങ്ങി‌. ജഡേജ 23 പന്തിൽ 31 റൺസും മിച്ചൽ 10 പന്തിൽ 13 റൺസും എടുത്തു. ധോണി അവസാന മൂന്ന് പന്ത് ശേഷിക്കെ ഇറങ്ങിയെങ്കിലും 2 പന്തിൽ 1 റൺ മാത്രമെ ധോണി എടുത്തുള്ളൂ.

Exit mobile version