Site icon Fanport

സ്പിന്നിന്റെ എട്ടോവര്‍ ഗെയിം ചേഞ്ചര്‍

വാങ്കഡേയില്‍ സ്പിന്നര്‍മാര്‍ എറിഞ്ഞ എട്ടോവറാണ് മത്സരം മാറ്റി മറിച്ചതെന്ന് പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. സണ്‍റൈസേഴ്സിനെതിരെ 162 റണ്‍സ് മാത്രം നേടിയ മുംബൈ ഒരു ഘട്ടത്തില്‍ സണ്‍റൈസേഴ്സിനു ലഭിച്ച തുടക്കം പരിഗണിക്കുമ്പോള്‍ കളി കൈവിടുമെന്നും പിന്നീട് മത്സരം ജയിക്കുമെന്ന സ്ഥിതിയിലേക്ക് എത്തിയെങ്കിലും അവസാന പന്തില്‍ സിക്സ് നേടി മനീഷ് പാണ്ടേ മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിയ്ക്കുകയായിരുന്നു.

സ്പിന്നര്‍മാര്‍ എറിഞ്ഞ എട്ടോവറാണ് മത്സരത്തെ മാറ്റി മറിച്ചതെന്നാണ് രോഹിത് പറയുന്നത്. രാഹുല്‍ ചഹാറും ക്രുണാല്‍ പാണ്ഡ്യയും തങ്ങളുടെ എട്ടോവറില്‍ വെറും 43 റണ്‍സ് വിട്ട് നല്‍കിയാണ് 2 വിക്കറ്റ് നേടിയത്. മധ്യ ഓവറുകളില്‍ മനീഷ് പാണ്ടേയെ അടക്കം വലിയ ഷോട്ടുകള്‍ക്ക് അവസരം നല്‍കാതെയാണ് ഈ സ്പിന്‍ ദ്വയം മത്സരത്തില്‍ പിടിമുറുക്കിയത്.

Exit mobile version