“തനിക്ക് സ്ട്രൈക്ക് വേണ്ട, നീ കഴിയുന്നത്ര സിക്സുകള്‍ പായിക്കൂ”, വാര്‍ണര്‍ തന്നോട് പറഞ്ഞത് ഇത് – റോവ്മന്‍ പവൽ

ഇന്നലെ സൺറൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡൽഹിയുടെ ഇന്നിംഗ്സ് അവസാന ഓവറിലേക്ക് കടക്കുമ്പോള്‍ സ്ട്രൈക്ക് റോവ്മന്‍ പവലിനായിരുന്നു. മറുവശത്ത് 92 റൺസുമായി നിൽക്കുന്ന ഡേവിഡ് വാര്‍ണര്‍. താന്‍ സിംഗിളെടുത്ത് തന്നാൽ വാര്‍ണര്‍ക്ക് ശതകം പൂര്‍ത്തിയാക്കാമല്ലോ എന്ന് കരുതി അത് താന്‍ വാര്‍ണറോട് ചോദിച്ചപ്പോള്‍ തന്നോട് ക്രിക്കറ്റ് ഇങ്ങനെ അല്ല കളിക്കുന്നതെന്നും നീ കഴിയുന്നത്ര സിക്സുകള്‍ പായിക്കുവാന്‍ ശ്രമിക്കൂ എന്നാണ് തന്നോട് സീനിയര്‍ താരം പറഞ്ഞതെന്നാണ് റോവ്മന്‍ പവൽ വ്യക്തമാക്കിയത്.

അവസാന ഓവറിൽ ഒരു പന്ത് പോലും വാര്‍ണര്‍ക്ക് സ്ട്രൈക്ക് ലഭിച്ചില്ലെങ്കിലും ഒരു സിക്സും മൂന്ന് ഫോറും പവൽ നേടിയപ്പോള്‍ ഓവറിൽ നിന്ന് 19 റൺസാണ് പിറന്നത്.