ഐപിഎൽ മീഡിയ റൈറ്റ്സിനായി സ്കൈ സ്പോര്‍ട്സും സൂപ്പര്‍സ്പോര്‍ട്ടും രംഗത്ത്

Sports Correspondent

ഐപിഎലിന്റെ പുതിയ മീഡിയ റൈറ്റ്സിനായി സ്കൈ സ്പോര്‍ട്സും സൂപ്പര്‍സ്പോര്‍ട്ടും രംഗത്ത്. മേയ് 10 വരെ ടെണ്ടറിന്റെ അപേക്ഷ വാങ്ങാവുന്നതാണ്. ഇതിന് നോൺ റീഫണ്ടബിള്‍ തുകയായ 25 ലക്ഷം രൂപയാണ് നൽകേണ്ടത്. സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വിയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്സ് ഇന്ത്യ, ആമസോൺ സെല്ലര്‍ സര്‍വ്വീസസ്, സീ എന്റര്‍ടൈന്‍മെന്റ്സ്, ഡ്രീം ഇലവന്‍ എന്നിവരും മീഡിയ റൈറ്റ്സിനായി രംഗത്തുണ്ടെന്നാണ് അറിയുന്നത്.

മുകേഷ് അംബാനിയുടെയും ഉദയ് ശങ്കറിന്റെയും ഉടമസ്ഥതയിലുള്ള വിയാകോം18 കൂടി രംഗത്തെത്തിയതോടെ ഇത്തവണ മത്സരം കൊഴുക്കുമെന്നാണ് അറിയുന്നത്. നാല് പാക്കേജുകള്‍ക്കായി ബിഡ്ഡിംഗ് നടക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ഈ നാല് പാക്കേജിനും കൂടി അടിസ്ഥാന വിലയായി ബിസിസി 32890 കോടി രൂപയാണ് നിജപ്പെടുത്തിയിരിക്കുന്നത്.