Site icon Fanport

സൂര്യകുമാറിന് 12 ലക്ഷം രൂപ പിഴ!

ഇന്ത്യൻ പ്രീമിയർ ലീഗ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യൻസിനെ ഇന്നലെ താൽക്കാലികമായി നയിച്ച സൂര്യകുമാർ യാദവിന് എതിരെ നടപടി. മത്സരത്തിലെ സ്ലോ ഓവർ റേറ്റിന് 12 ലക്ഷം രൂപ പിഴ സൂര്യകുമാറിന് ചുമത്തിയതായി ഐ പി എൽ അറിയിച്ചു. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് വിജയിച്ചു എങ്കിലും ഈ പിഴ സൂര്യകുമാറിന് തിരിച്ചടിയായി.

സൂര്യ 23 04 17 11 01 50 011

“മിനിമം ഓവർ-റേറ്റുമായി ബന്ധപ്പെട്ട ഐപിഎൽ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണിലെ തന്റെ ടീമിന്റെ ആദ്യ കുറ്റമായതിനാൽ, ശ്രീ. സൂര്യകുമാർ യാദവിന് 12 ലക്ഷം രൂപ പിഴ ചുമത്തി,” ഔദ്യോഗിക ഐപിഎൽ കുറിപ്പിൽ പറയുന്നു.

കെകെആറിനെതിരായ മത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് ആരോഗ്യ പരമായ പ്രശ്നങ്ങൾ ഉണ്ടായതിനാൽ ആയിരുന്നു സൂര്യകുമാർ യാദവ് ക്യാപ്റ്റൻസി ഏറ്റെടുത്തത്‌.

Exit mobile version