Site icon Fanport

“സൂര്യകുമാറിനെ തടയാൻ കഴിയില്ല. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്” – ഫാഫ്

സൂര്യകുമാർ ടി20യിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് എന്നും അദ്ദേഹത്തെ തടയുക പ്രയാസമാണെന്നും ആർ സി ബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്. സൂര്യകുനാർ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്, അവൻ ഫോമിൽ ആയാൽ അയാൾക്ക് എതിരെ ബൗൾ ചെയ്യാൻ ശരിക്കും ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന് ധാരാളം ഓപ്ഷനുകൾ ഉണ്ട്. നിങ്ങൾക്ക് അവനെ ശരിക്കും തടയാൻ കഴിയില്ല. ഫാഫ് പറഞ്ഞു.

സൂര്യകുമാർ 23 05 10 00 58 37 430

അതുകൊണ്ടാണ് അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മികച്ചവരിലൊരാളായതെന്നും ഫാഫ് ഡു പ്ലെസിസ് പറഞ്ഞു. ആർ സി ബിക്ക് കൂറ്റൻ സ്കോറിൽ എത്താൻ കഴിയാത്തതിൽ ഫാഫ് നിരാശ പ്രകടിപ്പിച്ചു.

“ഞാൻ 20 റൺ എങ്കിലും കുറവാണെന്ന് കരുതുന്നു, ഈ സീസണിൽ ഇതുവരെയുള്ള വിക്കറ്റുകളുൻ മുംബൈയുടെ ബാറ്റിംഗ് ലൈനപ്പും നോക്കിയാൽ 220-ന് താഴെയുള്ള എന്തും അവർ ചെയ്സ് ചെയ്യും. അവർ ശക്തമായ ഒരു ടീമാണ്. അവസാന അഞ്ച് ഓവറുകൾ ഞങ്ങൾ മുതലാക്കിയില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version