Site icon Fanport

“ഇത് എന്റെ കരിയറിലെ മികച്ച ഇന്നിങ്സുകളിൽ ഒന്ന്” – സൂര്യകുമാർ

ഇന്ന് ഐ പി എല്ലിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവ് ഇത് തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായിരുന്നു എന്ന് പറഞ്ഞു. ഇന്ന് 49 പന്തിൽ നിന്ന് 103 റൺസ് എടുത്ത് പുറത്താകാതെ നിന്ന സ്കൈ ആണ് പ്ലയർ ഓദ് ദി മാച്ച് ആയത്.

സൂര്യകുമാർ 23 05 13 00 18 53 553

എന്റെ ഏറ്റവും മികച്ച ടി20 ഇന്നിങ്സുകളിൽ ഒന്നായിരുന്നു ഇത്‌. സ്കൈ മത്സര ശേഷം പറഞ്ഞു. എനിക്ക് റൺസ് ലഭിക്കുമ്പോഴെല്ലാം ടീം വിജയിക്കണമെന്ന് ഞാൻ കരുതുന്നു, ഏറ്റവും പ്രധാനം അതാണ്. ഞങ്ങൾ ഇന്ന് ആദ്യം ബാറ്റ് ചെയ്തു, നിങ്ങൾ 200-220 പിന്തുടരുമ്പോൾ എങ്ങനെയാണോ കളിക്കുക അതു പോലെ കളിക്കാൻ ആണ് ഞങ്ങൾ തീരുമാനിച്ചത്. അദ്ദേഹം പറഞ്ഞു.

എന്ത് ഷോട്ടുകൾ കളിക്കണമെന്ന് എനിക്കറിയാമായിരുന്നു, നേരെ അടിക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല, ഗെയിമിന് മുമ്പ് ധാരാളം പരിശീലനങ്ങളുണ്ട്, അതിനാൽ ഞാൻ ഗെയിമിലേക്ക് വരുമ്പോൾ എനിക്ക് എല്ലാം വളരെ വ്യക്തമാണ്. സ്കൈ തന്റെ ഷോട്ടുകളെ കുറിച്ച് പറഞ്ഞു.

Exit mobile version