Picsart 23 04 23 22 09 42 739

ആർ സി ബിയുടെ ബൗളിംഗ് അറ്റാക്കിനെ നയിക്കാൻ ആകുന്നതിൽ സന്തോഷം എന്ന് സിറാജ്

തന്റെ ടീമിന് വേണ്ടി ബൗളിംഗ് അറ്റാക്ക് നയിക്കാനുള്ള ഉത്തരവാദിത്തത്തിൽ താൻ വളരെ സന്തുഷ്ടനാണെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പേസർ മുഹമ്മദ് സിറാജ്. ഇന്നലെയും പവർ പ്ലേയിൽ ഗംഭീരമായി ബൗൾ ചെയ്യാൻ സിറാജിനായിരുന്നു. ബട്ലറിന്റെ വിക്കറ്റും അദ്ദേഹം നേടി. ഐപിഎൽ 2023ൽ 13 വിക്കറ്റ് വീഴ്ത്തിയ സിറാജ് ഇപ്പോൾ ഐ പി എല്ലിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരമാണ്.

“ഞാൻ ഏത് വെല്ലുവിളിയും സ്വീകരിക്കുന്നു. എന്റെ റോൾ നന്നായി ചെയ്യുന്നുണ്ട്, ന്യൂ ബോളിൽ വിക്കറ്റുകൾ നേടാൻ ആകുന്നു, ന്യൂ ബോളിൽ പന്ത് കയ്യിൽ നിന്ന് നന്നായി വിടാൻ ആകുന്നു. ആദ്യ ഓവറുകളിൽ സിംഗും സീമും ഉണ്ടാക്കാൻ താൻ ശ്രദ്ധ കേന്ദ്രീകരിച്ചു,” സിറാജ് ഇന്നത്തെ പ്രകടനത്തെ കുറിച്ച് പറഞ്ഞു.

“ഇന്ന് അല്പം റിവേഴ്സ് സിംഗ് ഉണ്ടായിരുന്നു, ഹാർഡ് ലെങ്തിൽ റിവേഴ്സ് സിങിൽ നിന്ന് സിക്സറുകൾ അടിക്കുന്നത് എളുപ്പമല്ല ആർ സി ബിയുടെ ബൗളിംഗ് അറ്റാക്കിന് നേതൃത്വം നൽകാനുള്ള ഉത്തരവാദിത്തത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്,” സിറാജ് കൂട്ടിച്ചേർത്തു.

Exit mobile version