Picsart 24 05 12 22 32 06 444

സിറാജിനെ സ്വന്തമാക്കി ഗുജറാത്ത്, താരത്തിന് നൽകിയത് 12.25 കോടി

മൊഹമ്മദ് സിറാജിനെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. മുന്‍ ആര്‍സിബി താരത്തെ 12.25 കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. താരത്തിനെ സ്വന്തമാക്കുവാന്‍ ആര്‍ടിഎം അവസരം ഉപയോഗിക്കേണ്ടെന്ന് ആര്‍സിബി തീരുമാനിക്കുകയായിരുന്നു.

സിറാജിനായി ആദ്യം രംഗത്തെത്തിയത് ഗുജറാത്തായിരുന്നു. തൊട്ടുപിന്നാലെ ചെന്നൈയും രംഗത്തെത്തി. 8.25 കോടി രൂപയിൽ ഗുജറാത്തിനെതിരെയുള്ള ലേലത്തിൽ നിന്ന് ചെന്നൈ പിന്മാറിയതോടെ രാജസ്ഥാന്‍ റോയൽസ് രംഗത്തെത്തി.

ഇതോടെ താരത്തിന്റെ ലേലത്തുക 10 കോടി കടന്നു.

Exit mobile version