രംഗത്ത് നാല് ടീമുകള്‍, പ്രതീക്ഷിച്ച പോലെ ശിവം ഡുബേയെ സ്വന്തമാക്കുവാന്‍ ഫ്രാഞ്ചൈസികളുടെ നെട്ടോട്ടം

ഐപിഎലില്‍ അടിസ്ഥാന വിലയായ 20 ലക്ഷവുമായി എത്തി അഞ്ച് കോടി സ്വന്തമാക്കി മടങ്ങി ശിവം ഡുബേ. മുംബൈയുടെ ഈ താരം ടി2 ലോകത്തെ ഏറ്റവും വിലകല്പിക്കപ്പെടുന്ന താരമാണെന്നാണ് കഴിഞ്ഞ കാലത്തെ പ്രകടനം സൂചിപ്പിച്ചത്. രഞ്ജിയിലും സിക്സുകള്‍ വാരിക്കൂട്ടിയ താരത്തെ അഞ്ച് കോടിയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരും ലേലത്തില്‍ സജീവമായി പങ്കെടുത്തു.

പഞ്ചാബും ഡല്‍ഹിയും ഒന്നെത്തി നോക്കി പോയപ്പോള്‍ കടുത്ത പോരാട്ടം മുംബൈയും ബാംഗ്ലൂരും തമ്മിലായിരുന്നു. ഒടുവില്‍ ലേല യുദ്ധത്തില്‍ ബാംഗ്ലൂര്‍ വിജയം കണ്ടു.

Exit mobile version