Site icon Fanport

“നരൈനെ നോക്കി കളിച്ച്, ബാക്കിയുള്ളവരെ അടിക്കാനായിരുന്നു തന്റെ പ്ലാൻ” – ശശാങ്ക്

ഇന്ന് കൊൽക്കത്തയ്ക്ക് എതിരെ പഞ്ചാബിന്റെ ചെയ്സ് എളുപ്പത്തിലാക്കിയ ശശാങ്ക് സിംഗ് തനിക്ക് പഞ്ചാബ് ടീം പൂർണ്ണ ലൈസൻസ് ആണ് ബാറ്റിങിൽ നൽകൊയിരിക്കുന്നത് എന്ന് പറഞ്ഞു. ഇന്ന് 28 പന്തിൽ നിന്ന് 68 റൺസ് ആണ് ശശാങ്ക് എടുത്തത്‌. 8 സിക്സും അടിച്ചു. താരം പുറത്താകാതെ വിജയം വരെയും നിന്നു.

ശശാങ്ക് 24 04 26 23 37 55 315

“ഞാൻ ഡഗ്-ഔട്ടിൽ ആയിരിക്കുമ്പോൾ ഇന്ന് പിച്ചിൻ്റെ പെരുമാറ്റം വീക്ഷിക്കുകയായിരുന്നു, നല്ല ബൗൺസ് പിച്ചിൽ ഉള്ളതായി എനിക്ക് തോന്നി.” ശശാങ്ക് പറഞ്ഞു.

“നരൈന് 2 ഓവർ ഉണ്ടെന്നും ആ ഓവറുകളിൽ സിംഗിളും ഡബിളും എടുത്ത് മറ്റ് ബൗളർമാരെ അടിക്കാൻ ആയിരുന്നു തന്റെ തീരുമാനം. അതാണ് ചെയ്തത്.” ശശാങ്ക് പറഞ്ഞു.

“എനിക്ക് പഞ്ചാബ് പരിശീലകൻ ട്രെവൽ ബെയ്ലിസ് ബാറ്റിങിൽ പൂർണ്ണ സ്വാതന്ത്ര്യം തന്നിട്ടുണ്ട്, എനിക്ക് കഴിയുന്ന രീതിയിൽ കളിക്കാൻ അദ്ദേഹം എന്നോട് എന്നും പറഞ്ഞു. ജോണി ബെയർസ്റ്റോ ഒരു വശത്ത് നിങ്ങളെ പിന്തുണയ്ക്കുമ്പോൾ അത് ഒരു വലിയ പോസിറ്റീവ് ആണ്. 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ബെയർസ്റ്റോ നിങ്ങൾക്കായി കൈയ്യടിക്കുന്നത് കാണുമ്പോൾ നിങ്ങൾക്ക് സന്തോഷവും അഭിമാനവ്യ്ം തോന്നും.” ശശാങ്ക് പറഞ്ഞു.

“ഞങ്ങൾക്ക് ഇനിയും 5 മത്സരങ്ങൾ ബാക്കിയുണ്ട്, ഞങ്ങൾക്ക് ഇപ്പോഴും പ്ലേ ഓഫിലേക്ക് യോഗ്യത നേടാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.” അദ്ദേഹം പറഞ്ഞു.

Exit mobile version