ഷെയിൻ വോൺ വീണ്ടും രാജസ്ഥാൻ റോയൽസിൽ

ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോണിനെ രാജസ്ഥാൻ റോയൽസിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഷെയിൻ വോണിനെ രാജസ്ഥാൻ റോയൽസ് ബ്രാൻഡ് അംബാസിഡറായി നിയമിച്ചത്. കൂടാതെ യു.എ.ഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ഉപദേശകനായും ഷെയിൻ വോൺ പ്രവർത്തിക്കും. ടീം പരിശീനൽകാൻ ആൻഡ്രു മക്‌ഡൊണാൾഡിനൊപ്പമാവും ഷെയിൻ വോൺ പ്രവർത്തിക്കുക.

താൻ ഇഷ്ട്ടപെടുന്ന രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിയിൽ വീണ്ടും എത്തിച്ചേരാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും ഷെയിൻ വോൺ പ്രതികരിച്ചു. കഴിഞ്ഞ വർഷവും ഷെയിൻ വോൺ തന്നെയായിരുന്നു രാജസ്ഥാൻ റോയൽസിന്റെ ബ്രാൻഡ് അംബാസിഡർ. ഷെയിൻ വോണിന് കീഴിലാണ് രാജസ്ഥാൻ റോയൽസ് 2008ലെ പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയത്.

Exit mobile version