Site icon Fanport

“ഗുജറാത്തിലാണ്, തന്റെ ഇഷ്ട ഭക്ഷണം ഇവിടെ കിട്ടില്ല” – ഷമി

ഇന്നലെ ഹൈദരബാദിന് എതിരെ നാലുവിക്കറ്റ് എടുത്ത ഗുജറാത്ത ടൈറ്റൻസിന്റെ ഹീറോ ആകാണ് മുഹമ്മദ് ഷമിക്ക് ആയിരുന്നു. മത്സര ശേഷം നൽകിയ അഭിമുഖത്തിൽ തന്റെ ഡയറ്റിനെ കുറിച്ചുള്ള രവി ശാസ്ത്രിയുടെ ചോദ്യത്തിന് ഷമി നൽകിയ ഉത്തരം ചിരി പടർത്തി. ഈ പ്രായത്തികും എങ്ങനെ ഫിറ്റ് ആയി നിൽക്കുന്നു എന്നും എന്താണ് ഷമിയുടെ ഭക്ഷണം എന്നുനായിരുന്നു രവി ശാസ്ത്രിയുടെ ചോദ്യം.

ഷമി 23 05 16 11 32 50 550

ഈ ചോദ്യത്തിന് തമാശയോടെയാണ് ഷമി മറുപടി നൽകിയത്. ഇത് ഗുജറാത്ത് ആണെന്നും തന്റെ ഇഷ്ട ഭക്ഷണങ്ങൾ ഇവിടെ കിട്ടില്ല എന്നും ഷമി മറുപടി ആയി പറഞ്ഞു. ഗുജറാത്തിൽ ബീഫ് ഉൾപ്പെടെയുള്ള നോൺ വെജ് ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനമല്ല. ഇത് ഉദ്ദേശിച്ചാൽ ഷമി ഇങ്ങനെ പറഞ്ഞത്. തമാശയോടെ ഇത് പറഞ്ഞ ഷമി പിന്നാലെ താൻ ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ല എന്നും ഗുജറാത്തിലെ ഭക്ഷണം താൻ ആസ്വദിക്കുന്നുണ്ട് എന്നും പറഞ്ഞു.

ഇന്നലെ 4 വിക്കറ്റ് എടുത്ത ഷമി ഇപ്പോൾ ഐ പി എൽ സീസണിലെ ലീഡിംഗ് വിക്കറ്റ് ടേക്കർ ആണ്‌

Exit mobile version