Glennphillips

ഏഴ് പന്തിൽ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടി ഗ്ലെന്‍ ഫിലിപ്പ്സ്

ഐപിഎലില്‍ ഇന്നലെ രാജസ്ഥാനെതിരെയുള്ള സൺറൈസേഴ്സിന്റെ വിജയത്തിൽ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് ഗ്ലെന്‍ ഫിലിപ്പ്സ് ആയിരുന്നു. യൂസുവേന്ദ്ര ചഹാല്‍ മത്സരത്തിൽ പിടിമുറുക്കിയ ഘട്ടത്തിൽ ഫിലിപ്പ്സ് ക്രീസിലെത്തുമ്പോള്‍ സൺറൈസേഴ്സ് 174/5 എന്ന നിലയിലായിരുന്നു.

2 ഓവറിൽ 41 റൺസ് വിജയത്തിനായി വേണ്ടപ്പോള്‍ കുൽദീപ് യാദവിനെ 3 സിക്സുകള്‍ക്ക് പായിച്ച ശേഷം ഒരു ബൗണ്ടറി കൂടി ഫിലിപ്പ്സ് നേടിയെങ്കിലും അഞ്ചാം പന്തിൽ താരം പുറത്താകുകയായിരുന്നു. എന്നാൽ ഈ ഇന്നിംഗ്സ് മത്സരം സൺറൈസേഴ്സ് പക്ഷത്തേക്ക് മാറ്റി മറിയ്ക്കുകയായിരുന്നു.

ഓവറിൽ നിന്ന് 24 റൺസ് വന്നപ്പോള്‍ സൺറൈസേഴ്സിന്റെ വിജയലക്ഷ്യം 17 റൺസായി ആറ് പന്തിൽ നിന്ന്. അവിടെ നിന്ന് വീണ്ടും ട്വിസ്റ്റുകള്‍ കണ്ട മത്സരത്തിൽ സന്ദീപ് ശര്‍മ്മ അവസാന പന്തിലെറിഞ്ഞ നോ ബോള്‍ രാജസ്ഥാന്റെ വിധിയെഴുതുകയായിരുന്നു.

Exit mobile version