പന്തിൽ ധോണിയുടെ മിന്നലാട്ടം താന്‍ കാണുന്നു – കുൽദീപ് യാദവ്

കഴിഞ്ഞ ഐപിഎലില്‍ കൊല്‍ക്കത്ത നിരയിൽ അവസരം ലഭിയ്ക്കാതെ പോയ കുൽദീപ് യാദവ് ഇപ്പോള്‍ ഐപിഎലില്‍ ഡൽഹിയുടെ മുന്‍ നിര ബൗളര്‍മാരില്‍ ഒരാളാണ്. താരത്തിന് മികച്ച പിന്തുണയാണ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് നൽകുന്നത്.

തനിക്ക് ഋഷഭ് പന്തിൽ ധോണിയുടെ മിന്നലാട്ടം കാണാനാകുന്നുണ്ടെന്നാണ് താരത്തെ പ്രശംസിച്ച് കൊണ്ട് കുൽദീപ് യാദവ് പറഞ്ഞത്. സ്റ്റംപിന് പിന്നിൽ തന്നെ ധോണി എങ്ങനെയാണോ നയിച്ചത് അത് പോലെയാണ് പന്തും സഹായിക്കുന്നതെന്ന് കുൽദീപ് വ്യക്തമാക്കി.