Picsart 24 03 24 17 00 15 638

ക്യാപ്റ്റന്റെ ഇന്നിങ്സുമായി നമ്മുടെ സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണിൽ സഞ്ജു സാംസൺ മികച്ച രീതിയിൽ തുടങ്ങി. ഇന്ന് ജയ്പൂരിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് എതിരെ 82 റൺസ് എടുക്കാൻ സഞ്ജുവിനായി. ഓപ്പണർമാരായ ജയ്സ്വാളും ബട്ലറും നിരാശപ്പെടുത്തിയപ്പോൾ ഒരു ക്യാപ്റ്റന്റെ ഇന്നിംഗ്സ് തന്നെ സഞ്ജു കാഴ്ചവെച്ചു. തുടക്കത്തിൽ പതിയെ തുടങ്ങിയ സഞ്ജു മധ്യ ഓവറുകളിൽ ഗിയർ മാറ്റി.

33 പന്തിലേക്ക് സഞ്ജു സാംസൺ 50 പൂർത്തിയാക്കി. 6 സിക്സും 3 ഫോറും സഞ്ജു സാംസന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. രാജസ്ഥാനെ മികച്ച സ്കോറിലേക്ക് എത്തിക്കാനും സഞ്ജുവിന്റെ ഇന്നിംഗ്സ് ഉപകരിച്ചു. സഞ്ജുവിന്റെ ടി20 കരിയറിലെ 41ആം അർധ സെഞ്ച്വറിയാണിത്. സഞ്ജു ആകെ ഇന്ന് 52 പന്തിൽ നിന്ന് 82 റൺസ് എടുത്തു‌ പുറത്താകാതെ നിന്നു. സഞ്ജു വരും മത്സരങ്ങളിലും ഈ മികവ് തുടരും എന്നാകും രാജസ്ഥാൻ റോയൽസ് ആരാധകരുടെ പ്രതീക്ഷ‌.

Exit mobile version