Picsart 24 05 07 23 47 29 893

പരാജയത്തിൽ അമ്പയറെ ഉൾപ്പെടെ ആരെയും കുറ്റം പറയാതെ സഞ്ജു സാംസൺ

ഇന്ന് മത്സര ശേഷം അമ്പയറെ വിമർശിക്കാനോ പരാജയത്തിന് ആരെയെങ്കിലും പഴിക്കാനും നിൽക്കാതെ സഞ്ജു സാംസൺ. ഇന്നും തന്റെ ടീം നല്ല ക്രിക്കറ്റ് ആണ് കളിച്ചത് എന്നും. ഫലം എന്തായാലും ഞങ്ങളുടെ പ്രോസസ് ശരിയാണെന്നും ഇതുമായി മുന്നോട്ട് പോകാൻ ആണ് താനും ടീമും ആഗ്രഹിക്കുന്നത് എന്നും സഞ്ജു പറഞ്ഞു. റഫറിയുടെ വിവാദ തീരുമാനത്തിൽ ആയിരുന്നു സഞ്ജു പുറത്തായത്. ഇതിനെ പരാജയത്തിനു കാരണമായി പറയാൻ സഞ്ജു നിന്നില്ല.

“ഒരു ഓവറിൽ 11-12 റൺസ് ആയിരുന്നു എടുക്കേണ്ടത്, ഇത് നേടാമായിരുന്നു, ഐപിഎല്ലിൽ ഇങ്ങനെയുള്ള ക്ലോസ് മത്സരങ്ങൾ സംഭവിക്കുന്നു. ഞങ്ങൾ ബാറ്റും ബൗളും നന്നായി ചെയ്യുന്നു, ഞങ്ങൾ മൂന്ന് ഗെയിമുകൾ തോറ്റു, പക്ഷേ ആ ഗെയിമുകളെല്ലാം ശരിക്കും ടൈറ്റ് മത്സരങ്ങൾ ആയിരുന്നു.” സഞ്ജു പറഞ്ഞു.

“ഞങ്ങൾ മികച്ച രീതിയിൽ കളിക്കുന്നുണ്ട്, കുറച്ച് ട്യൂണിംഗ് നടത്തേണ്ടതുണ്ട്, ഒപ്പം സ്ഥിരത നിലനിർത്തുകയും വേണം. യഥാർത്ഥത്തിൽ, സന്ദീപിനെതിരെ നന്നായി ബാറ്റ് ചെയ്ത സ്റ്റബ്സിനെപ്പോലെയുള്ള താരങ്ങൽക്ക് ഈ വിജയത്തിൽ നിങ്ങൾ ക്രെഡിറ്റ് ചെയ്യണം. കളി തോറ്റു, എവിടെയാണ് കളി തോറ്റതെന്ന് കണ്ടെത്തണം.” സഞ്ജു പറഞ്ഞു.

Exit mobile version