ഓരോ രാജ്യവും തങ്ങളുടെ വിക്കറ്റ് കീപ്പർമാർ ധോണിയെ പോലെയാവണമെന്ന് ആഗ്രഹിക്കുന്നു: സഞ്ജു സാംസൺ

ക്രിക്കറ്റ് ലോകത്ത് ഓരോ രാജ്യവും താങ്കളുടെ വിക്കറ്റ് കീപ്പർമാർ ധോണിയെ പോലെയാവണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസൺ. ഇന്ത്യയിൽ നിലവിൽ വളരെ മികച്ച വിക്കറ്റ് കീപ്പർമാർ ഉണ്ടെന്നും ഇന്ത്യൻ ടീമിലും ആഭ്യന്തര ക്രിക്കറ്റിലും അവർ തമ്മിലുള്ള മത്സരം ആരോഗ്യപരമാണെന്നും സഞ്ജു സാംസൺ പറഞ്ഞു.

വിക്കറ്റ് കീപ്പർമാരിൽ ആരൊക്കെ ടീമിൽ എത്തിയാലും അവർക്ക് വലിയ ഉത്തരവാദിത്തം ഉണ്ടെന്നും ഒരു ടീമിനെ സംബന്ധിച്ചിടത്തോളം അത് ഒരു മികച്ച കാര്യമാണെന്നും സഞ്ജു സാംസൺ പറഞ്ഞു. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിലവാരം വളരെ മികച്ചതാണെന്നും ഇതിൽ കളിക്കുന്നവർ എല്ലാം സ്ഥിരമായി അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്നവരാണെന്നും സഞ്ജു സാംസൺ പറഞ്ഞു.

കൂടാതെ താൻ കളിക്കുന്ന എല്ലാ ടൂർണമെന്റിലും മികച്ച റൺസ് കണ്ടെത്താൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രാജസ്ഥാൻ റോയൽസ് താരം കൂട്ടിച്ചേർത്തു. താൻ ഇന്ത്യൻ ടീമിന്റെ കൂടെ ഉണ്ടായിരുന്നെന്നും തുടർന്നും ഇന്ത്യൻ ടീമിൽ എത്തുകയെന്നത് തന്റെ ലക്ഷ്യമെന്നും സഞ്ജു സാംസൺ പറഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരായ രാജസ്ഥാൻ റോയൽസിന്റെ മത്സരത്തിൽ 32 പന്തിൽ 74 റൺസ് എടുത്ത് സഞ്ജു സാംസൺ മികച്ച ഫോമിലാണെന്ന് തെളിയിച്ചിരുന്നു.

Exit mobile version