Sanjusamson

രഹാനെയെ മറികടന്ന് സഞ്ജു രാജസ്ഥാന്‍ റോയൽസിനായി ഏറ്റവും അധികം റൺസ് കണ്ടെത്തുന്ന താരമായി

രാജസ്ഥാന്‍ റോയൽസിന് വേണ്ടി ഐപിഎലില്‍ ഏറ്റവും അധികം റൺസ് നേടുന്ന താരമായി സഞ്ജു സാംസൺ. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെയുള്ള മത്സരം തുടങ്ങുന്നതിന് മുമ്പ് സഞ്ജു രഹാനയെക്കാൾ 2 റൺസ് പിന്നിലായിരുന്നു.

ഇന്നലെ സിക്സ് അടിച്ച് തുടങ്ങിയ സഞ്ജു ആദ്യ പന്തിൽ തന്നെ രഹാനനെയെ മറികടന്നു. മത്സരത്തിന് മുമ്പ് സഞ്ജു 3096 റൺസും രഹാനെ 3098 റൺസുമായിരുന്നു റോയൽസിനായി നേടിയത്.

മത്സര ശേഷം പട്ടികയിൽ ഒന്നാം സ്ഥാനം 3130 റൺസോടെ സഞ്ജു സ്വന്തമാക്കി. ഷെയിന്‍ വാട്സൺ 2474 റൺസും ജോസ് ബട്‍ലര്‍ 2377 റൺസും നേടിയാണ് പട്ടിയില്‍ നിൽക്കുന്നത്.

Exit mobile version